പയ്യന്നൂര്‍, കല്യശേരി മണ്ഡലങ്ങളില്‍ ബോംബ് വ്യവസായത്തിന് പകരം പുതിയ വ്യവസായ ശാലകള്‍ കൊണ്ടുവരും: ഉണ്ണിത്താന്‍
കാസര്‍കോട്: (www.kvartha.com 25.05.2019) പയ്യന്നൂര്‍, കല്യശേരി മണ്ഡലങ്ങളില്‍ സിപിഎം നടത്തുന്ന ബോംബ് വ്യവസായം അവസാനിപ്പിച്ച് ജനങ്ങള്‍ക്ക് ഉപകാരപ്രദമായ കേന്ദ്ര സംസ്ഥാന വ്യവസായ ശാലകള്‍ കൊണ്ടുവരുമെന്ന് നിയുക്ത എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. കാസര്‍കോട് പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അരലക്ഷത്തിന് മുകളിലാണ് തന്റെ ഭൂരിപക്ഷം പ്രതീക്ഷിച്ചതെങ്കിലും ഇത് കുറയാന്‍ കാരണം സിപിഎമ്മുകാര്‍ വ്യാപകമായി കള്ളവോട്ട് ചെയ്തത് കൊണ്ടാണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.35 വര്‍ഷമായി കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം സിപിഎം കുത്തകയാക്കി വെച്ചത് കള്ളവോട്ടിന്റെ ബലത്തിലാണ്.
ഇത്തവണയും അതിന് ശ്രമിച്ചു. മൂന്നു ബൂത്തുകളില്‍ കള്ളവോട്ട് ചെയ്തത് കൈയോടെ പിടികൂടി. പല ബൂത്തുകളിലും സിപിഎമ്മുകാര്‍ വ്യാപകമായി കള്ളവോട്ട് ചെയ്തിരുന്നു. ക്രിമിനല്‍ കുറ്റമായ കള്ളവോട്ട് ചെയ്യാന്‍ സിപിഎം പലയിടത്തും ഉപയോഗിച്ചത് സ്ത്രീകളെയാണ്. എന്നിട്ട് ഇതിനെ ന്യായീകരിക്കാനാണ് സാമാന്യ വിവരം പോലുമില്ലാത്ത സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ശ്രമിച്ചത്.തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സിപിഎം പല സ്ഥലങ്ങളിലും ശ്രമം നടത്തി. ഇതിനെയൊക്കെ അതിജീവിച്ചാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പിനെ നേരിട്ടത്.
Keywords: Kerala, News, Payyannur, MPs, Bomb, CPM, Politics, Business, Unnithan against CPM.

Powered by Info News For You

Comments
Post a Comment