ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക പീഡനാരോപണ പരാതി തള്ളി

ന്യൂഡല്‍ഹി: (www.kvartha.com 05.05.2019) സുപ്രീം കോടതി ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ്‌ക്കെതിരെ യുവതി സമര്‍പ്പിച്ച ലൈംഗികാരോപണ പരാതി ആഭ്യന്തര അന്വേഷണ സമിതി തള്ളി. സുപ്രീം കോടതി മുന്‍ജീവനക്കാരിയാണ് ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ്‌ക്കെതിരായി ലൈംഗിക പീഡനാരോപണം ഉന്നയിച്ചത്. യുവതിയുടെ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് അന്വേഷണ സമിതി കണ്ടെത്തി.

ജസ്റ്റിസ് ബോബ്‌ഡെ അധ്യക്ഷനായ സമിതിയാണ് ചീഫ് ജസ്റ്റിസിനെതിരായ പരാതി അന്വേഷിക്കുന്നത്. ജസ്റ്റിസുമാരായ ഇന്ദു മല്‍ഹോത്രയും ഇന്ദിരാ ബാനര്‍ജിയും സമിതിയില്‍ ഉള്‍പ്പെട്ടിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി സമിതി ചീഫ് ജസ്റ്റിസിനെ വിളിച്ചുവരുത്തുകയും അദ്ദേഹത്തിന് പറയാനുള്ളത് കേള്‍ക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട് അതു സ്വീകരിക്കാന്‍ യോഗ്യനായ അടുത്ത മുതിര്‍ന്ന ജഡ്ജിക്കു നല്‍കിയതായി സെക്രട്ടറി ജനറല്‍ വ്യക്തമാക്കി. അന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പരസ്യമാക്കില്ലെന്നും റിപ്പോര്‍ട്ട് ചീഫ് ജസ്റ്റിസിന് കൈമാറിയെന്നും സമിതി അറിയിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, New Delhi, News, Supreme Court of India, Judge, Complaint, Investigates, Sex Harassment Charges Against Chief Justice Baseless: Top Court Panel


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?