വാക്കുതര്‍ക്കത്തിനിടെ മൂര്‍ച്ചയേറിയ ആയുധം കൊണ്ട് അമ്മയെ കുത്തി പരിക്കേല്‍പിച്ചശേഷം മകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

ആലപ്പുഴ: (www.kvartha.com 14.05.2019) വാക്കു തര്‍ക്കത്തിനിടെ മൂര്‍ച്ചയേറിയ ആയുധം കൊണ്ട് അമ്മയെ കുത്തി പരിക്കേല്‍പിച്ചശേഷം മകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് ഓമനപ്പുഴ മാവേലി തയ്യില്‍ ദേവസ്യയുടെ ഭാര്യ മേരിക്കുട്ടി(58)യെ ആണ് മകന്‍ സാജന്‍ കുത്തിപ്പരിക്കേല്‍പിച്ചത്.

Son stabbed mother and tried to commit suicide, Alappuzha, News, Local-News, Police, Case, Crime, Criminal Case, Suicide Attempt, Hospital, Treatment, Injured, Kerala

തുടര്‍ന്ന് സാജന്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി 9.30 മണിയോടെയാണ് സംഭവം. സാജന്റെ മകന്റെ ആദ്യകുര്‍ബാന ചടങ്ങുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് സംഭവത്തിന് കാരണമെന്ന് മണ്ണഞ്ചേരി പോലീസ് പറഞ്ഞു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Son stabbed mother and tried to commit suicide, Alappuzha, News, Local-News, Police, Case, Crime, Criminal Case, Suicide Attempt, Hospital, Treatment, Injured, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?