കാന്‍സര്‍ രോഗിക്ക് രക്തദാനത്തിനായി റംസാന്‍ വ്രതം അവസാനിപ്പിച്ച് യുവാവ്, ജീവന്‍ രക്ഷിക്കുന്നതാണ് വലിയ പുണ്യമെന്ന സന്ദേശം നല്‍കിയ യുവാവിനെ പ്രശംസിച്ച് മുസ്ലിം പണ്ഡിതര്‍ ഉള്‍പ്പെടെ രംഗത്ത്
ഗുവാഹത്തി: (www.kvartha.com 11.05.2019) പുണ്യ റമദാനില്‍ മറ്റൊരാളുടെ ജീവന്‍ രക്ഷിക്കാന്‍ റംസാന്‍ വ്രതം അവസാനിപ്പിച്ച യുവാവിനെ തേടി ആശംസാ പ്രവാഹം. കാന്‍സര്‍ രോഗിയുടെ ജീവന്‍ രക്ഷിക്കാന്‍ രക്തം ദാനം ചെയ്യുന്നതിന് വേണ്ടിയാണ് യുവാവ് റംസാന്‍ വ്രതം അവസാനിപ്പിച്ചത് . മുഹമ്മദ് പനാവുള്ള അഹമ്മദ് എന്ന 26 കാരനായ യുവാവാണ്, ജീവന്‍ രക്ഷിക്കുന്നതാണ് വലിയ പുണ്യമെന്ന സന്ദേശം നല്‍കിയത്.
സഹവാസിയും ആശുപത്രിയിലെ ജീവനക്കാരനും രക്തദാന ഗ്രൂപ്പിലെ അംഗവുമായ തപസ്സാണ് രക്തം ആവശ്യമാണെന്ന കാര്യം അറിയിക്കുന്നത്. ഗുവാഹത്തിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള കാന്‍സര്‍ രോഗിയുടെ ശസ്ത്രക്രിയക്ക് അടിയന്തിരമായി ഒ പോസിറ്റീവ് രക്തം ആവശ്യമായിരുന്നു. എന്നാല്‍ രക്തം ദാനം ചെയ്യാന്‍ താല്‍പര്യമുള്ളവരെ കണ്ടെത്തിയിരുന്നില്ല. ഇതറിഞ്ഞതോടെ താന്‍ രക്തം ദാനം ചെയ്യാന്‍ തയാറാണെന്ന് പനാവുല്ല അറിയിച്ചു. ആവശ്യത്തിന്റെ ഗൗരവം മനസ്സിലാക്കിയതോടെ പ്രദേശത്തെ മത പണ്ഡിതരും രക്തം ദാനം ചെയ്യാന്‍ പ്രോത്സാഹിപ്പിച്ചെന്ന് പനാവുള്ള പറഞ്ഞു.
രക്തം ദാനം ചെയ്ത ശേഷമാണ് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. പനാവുള്ള രക്തം നല്‍കുന്നതിനോടൊപ്പം സെല്‍ഫിയെടുത്ത് തപസ്സ് സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറംലോകമറിയുന്നത്. ആശംസാ പ്രവാഹങ്ങള്‍ക്കിടയില്‍ രോഗിയുടെ ബന്ധുക്കളും പനാവുള്ളയുടെ സന്മനസ്സിന് നന്ദിയറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Assam, National, News, Ramadan, Fast, Blood, Cancer, Patient, Youth, Muslim, hospital, youth breaks ramadan fast to donate blood to a cancer patient.

Powered by Info News For You

Comments
Post a Comment