സ്മൃതി ഇറാനിയുടെ തെരഞ്ഞെടുപ്പ് പ്രചാരകന്‍ വെടിയേറ്റ് മരിച്ചു; കൊലയ്ക്ക് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമെന്ന് സംശയം
അമേഠി: (www.kvartha.com 26.05.2019) അമേഠിയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് സ്മൃതി ഇറാനിയുടെ പ്രധാന സഹായി ആയിരുന്ന ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു. ബരോളിയ ഗ്രാമത്തിലെ മുന്‍ ഗ്രാമ തലവനും ബിജെപി പ്രാദേശിക നേതാവുമായ സുരേന്ദ്ര സിംഗ് (50) ആണ് മരിച്ചത്. അമേഠിയിലെ ഗൗരിഗഞ്ജില്‍ ശനിയാഴ്ച രാത്രി 11.30 ഓടെയാണ് സുരേന്ദ്ര സിംഗിന് വെടിയേറ്റത്.
ബൈക്കിലെത്തിയ അക്രമികള്‍ സുരേന്ദ്ര സിംഗിന്റെ വീടിന് മുന്നിലെത്തിയ ശേഷം വെടിയുതിര്‍ക്കുകയായിരുന്നു. മുഖത്താണ് വെടിയേറ്റത്. ലഖ്‌നൗവിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 2014-ലെ തെരഞ്ഞെടുപ്പ് മുതല്‍ സ്മൃതിക്കൊപ്പം പ്രവര്‍ത്തിക്കുന്നയാളാണ് സുരേന്ദ്ര. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വമ്പിച്ച വിജയം നേടിയ സ്മൃതി ഇറാനിയുടെ അനുനായി വെടിയേറ്റ് മരിച്ചതില്‍ ഞെട്ടിയിരിക്കുകയാണ് അമേഠിയിലെ ജനങ്ങള്‍.
അതെ സമയം 42 വര്‍ഷത്തിന് ശേഷം ആദ്യമായി നെഹ്റു കുടുംബത്തിന് പുറത്ത് നിന്ന് ഒരാള്‍ അമേഠിയില്‍ വിജയിച്ചതിന്റെ രാഷ്ട്രീയ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു. അമേഠിയിലെ രണ്ടാം അങ്കത്തിലാണ് സ്മൃതി ഇറാനി രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, News, Election, shot dead, Politics, Harassment, BJP, bike, Police, Case, Murder, Rahul Gandhi, Smriti Irani's election campaigner shot dead

Powered by Info News For You

Comments
Post a Comment