ആലത്തൂരില്‍ രമ്യ മിന്നുന്ന വിജയത്തിലേക്ക്; വിജയരാഘവന്റെ അധിക്ഷേപവും പാട്ടുപാടി വോട്ടുതേടിയതിന് എല്‍ ഡി എഫ് പ്രവര്‍ത്തകരുടെ കളിയാക്കലും തിരിച്ചടിയായി; മൂന്നാം അംഗത്തിനിറങ്ങിയ പി കെ ബിജുവിന് അടിതെറ്റിയത് അപ്രതീക്ഷിതം

ആലത്തൂര്‍: (www.kvartha.com 23.05.2019) കേരളം ഉറ്റുനോക്കിയ ആലത്തൂര്‍ മണ്ഡലത്തില്‍ യു ഡി എഫിലെ രമ്യ ഹരിദാസ് മിന്നുന്ന വിജയത്തിലേക്ക്. വോട്ടെണ്ണല്‍ പകുതിയോടടുത്ത് പിന്നിട്ടപ്പോള്‍ 69,000ത്തോളം വോട്ടിന്റെ ഭൂരിപക്ഷമാണ് രമ്യയ്ക്ക് ലഭിച്ചിട്ടുള്ളത്.

തെരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ എല്‍ ഡി എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ സ്ത്രീത്വത്തെ അപമാനിക്കുന്നരീതിയില്‍ നടത്തിയ പ്രസംഗവും പാട്ടുപാടി വോട്ടുതേടുന്നതിനെ എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ കളിയാക്കിയത് എതിരാളിയായ പി കെ ബിജുവിന് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിട്ടുള്ളത്.

രമ്യ ഹരിദാസിന്റെ വിജയം ചില എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചിരുന്നുവെങ്കിലും ഇത്രയും വലിയൊരു ഭൂരിപക്ഷത്തിലേക്ക് രമ്യ എത്തുമെന്ന് എല്‍ ഡി എഫ് നേതൃത്വം പോലും കരുതിയിരുന്നില്ല. മൂന്നാം അംഗത്തിനിറങ്ങിയ എല്‍ ഡി എഫിലെ പി കെ ബിജുവിന് അപ്രതീക്ഷിതമായാണ് അടിതെറ്റിയത്. തെരഞ്ഞെടുപ്പിന്റെ തുടക്കത്തില്‍ രമ്യ ഹരിദാസിന്റെ പോസ്റ്ററിന് മുകളില്‍ എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ വ്യാപകമായി പി കെ ബിജുവിന്റെ പോസ്റ്റര്‍ ഒട്ടിച്ചതും വലിയ പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരുന്നു. ഇതിനെ രാഷ്ട്രീയമായി നേട്ടമുണ്ടാക്കാന്‍ യു ഡി എഫിന് സമര്‍ത്ഥമായി കഴിഞ്ഞു.

സ്‌ക്രാച്ച് ആന്‍ഡ് വിന്‍ എന്നായിരുന്നു ഇതിനെ പാലക്കാട് എം എല്‍ എ വി ടി ബല്‍റാം ഫേസ്ബുക്കിലൂടെ വിശേഷിപ്പിച്ചത്. ബിജുവിനെ ചുരണ്ടിയാല്‍ വിജയിക്കുന്ന രമ്യയെ കാണാമെന്നായിരുന്നു ബല്‍റാമിന്റെ പോസ്റ്റ്. കേരളത്തിലുണ്ടായ യു ഡി എഫ് തരംഗവും രമ്യയ്ക്ക് തുണയായിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Ramya Haridas leading in Alathur Loksabha election, Lok Sabha, Election, Result, News, Politics, UDF, Trending, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?