പ്രഭാത സവാരിക്കിടെ വനിതാ ഐ പി എസ് ട്രെയിനിക്ക് നേരെ ലൈംഗിക അതിക്രമം
കോവളം: (www.kvartha.com 04.05.2019) പ്രഭാത സവാരിക്കിടെ വനിതാ ഐ.പി.എസ് ട്രെയിനിക്ക് നേരെ ലൈംഗിക അതിക്രമം. തിരുവല്ലത്തെ എ.എസ്.പി ട്രെയിനിക്ക് നേരെയാണ് അക്രമമുണ്ടായത്. അതിക്രമം കാട്ടിയ ബൈക്ക് യാത്രക്കാരനായ യുവാവിനുവേണ്ടിയുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കി. കോവളം പാച്ചല്ലൂര്‍- കൊല്ലന്തറ സര്‍വീസ് റോഡില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം.
രാവിലെ പ്രഭാത നടത്തത്തിനിടെയായിരുന്നു സംഭവം. ബൈപ്പാസിന്റെ വശത്തുളള സര്‍വീസ് റോഡിലൂടെ നടക്കുകയായിരുന്ന വനിതാ ഓഫീസറെ ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ യുവാവ് സമീപമെത്തി ബൈക്കിന്റെ വേഗത കുറച്ചശേഷം ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു.
ഇതോടെ ബഹളം വച്ച് ഇവര്‍ ബൈക്കിന്റെ പിന്നാലെ ഓടിയെങ്കിലും യുവാവ് രക്ഷപ്പെട്ടു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് ബൈക്കിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Molest attempt against IPS trainee woman in Trivandrum, News, Molestation attempt, Police, Probe, Youth, Case, Crime, Criminal Case, Kerala.

Powered by Info News For You

Comments
Post a Comment