ഓട്ടിസം ബാധിച്ച കുട്ടിയെ പീഡിപ്പിച്ച സംഭവം ഞെട്ടിപ്പിക്കുന്നത്; പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫെയ്ന്‍
തിരുവനന്തപുരം: (www.kvartha.com 02.04.2019) ഓട്ടിസം ബാധിച്ച കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതികരണവുമായി സംസ്ഥാന വനിതാ കമ്മീഷന്‍. തിരുവനന്തപുരം പോത്തന്‍കോട് ഓട്ടിസം ബാധിച്ച പതിനാറ് വയസുളള പെണ്‍കുട്ടിയെ വീട്ടില്‍ കയറി പീഡിപ്പിച്ച സംഭവം ക്രൂരവും ഞെട്ടിപ്പിക്കുന്നതുമാണെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫെയ്ന്‍ അഭിപ്രായപ്പെട്ടു.
പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്ത് മാതൃകാപരമായി ശിക്ഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഓട്ടിസം ബാധിച്ച പെണ്‍കുട്ടിയെ പോലും വീട്ടില്‍ കയറി പീഡിപ്പിക്കുന്നത് പൈശാചികമാണ്. കുട്ടിയുടെ വീട് വെള്ളിയാഴ്ച സന്ദര്‍ശിക്കുമെന്നും മാതാപിതാക്കളുമായി സംസാരിച്ച് കുടുതല്‍ നടപടികളെ കുറിച്ച് ആലോചിക്കുമെന്നും എം സി ജോസഫെയ്ന്‍ പറഞ്ഞു.
Keywords: Kerala, News, Thiruvananthapuram, Arrested, Women, Molestation, MC Josaphine on molestation case

Powered by Info News For You

Comments
Post a Comment