യൂത്ത് ലീഗ് നേതാക്കള്‍ക്ക് കാസര്‍കോട് ജില്ലാ അജ്മാന്‍ കെ.എം.സി.സിയുടെ സ്വീകരണം


അജ്മാന്‍ (www.evisionnews.co): യു.എ.ഇ സന്ദര്‍ശനത്തിനെത്തിയ യൂത്ത് ലീഗ് ജില്ലാ നേതാക്കള്‍ക്ക് അജ്മാന്‍ കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റി സ്വീകരണം നല്‍കി. മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും കേരള മാപ്പിള കലാ അക്കാദമി സംസ്ഥാന സെക്രട്ടറിയുമായ മുജീബ് കമ്പാര്‍, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി എം.എ നജീബ്, യൂത്ത് ലീഗ് ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി റൗഫ് ബാവിക്കര, കേരള മാപ്പിള കലാ അക്കാദമി ജില്ലാ പ്രസിഡന്റ് മുഹമ്മദലി മാസ്റ്റര്‍ തൃക്കരിപ്പൂര്‍ എന്നിവര്‍ക്കാണ് അജ്മാന്‍ കാസര്‍കോട് ജില്ലാ കെഎംസിസി സ്വീകരണം നല്‍കിയത്.

മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും കേരള മാപ്പിള കലാ അക്കാദമി സംസ്ഥാന സെക്രട്ടറിയുമായ മുജീബ് കമ്പാര്‍ സംഗമം ഉദ്ഘാടനം ചെയ്തു. കെഎംസിസി ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് നീര്‍ച്ചാല്‍ അധ്യക്ഷത വഹിച്ചു. കെഎംസിസി ജില്ലാ ഭാരാവാഹികളായ ഹസന്‍ കാഞ്ഞങ്ങാട്, മുസ്തഫ കോട്ടക്കുന്ന്, ഇല്യാസ് പള്ളങ്കോട്, നൗഷാദ് കട്ടക്കാല്‍, ഖാദര്‍ ഉളുവാര്‍, എ.വൈ മുഹമ്മദ്, ഹാരിസ്, ഇയാസ്, മുസ്തഫ ബെള്ളൂര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി ഷാഫി മാര്‍പ്പനടുക്കം സ്വാഗതവും ആഷിഖ് പള്ളങ്കോട് നന്ദിയും പറഞ്ഞു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?