വിദ്യാര്‍ത്ഥികളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം കര്‍ശനമായി വിലക്കണമെന്ന് ബാലാവകാശ കമ്മീഷന്‍, നടപടി സ്മാര്‍ട്ട് ഫോണുകളുടെ അമിത ഉപയോഗം കുറ്റകൃത്യങ്ങളിലേക്ക് നയിക്കാനുള്ള സാഹചര്യം കണക്കിലെടുത്ത്, ക്ലാസ് സമയത്ത് അധ്യാപകരും ഫോണ്‍ ഉപയോഗിക്കരുതെന്ന ഡിപിഐയുടെ ഉത്തരവ് പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാനും നിര്‍ദേശം

തിരുവനന്തപുരം: (www.kvartha.com 03.05.2019) സംസ്ഥാനത്തെ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം കര്‍ശനമായി വിലക്കണമെന്ന് ബാലാവകാശ കമ്മീഷന്‍ നിര്‍ദേശം. സ്മാര്‍ട്ട് ഫോണുകളുടെ അമിത ഉപയോഗം വിദ്യാര്‍ത്ഥികളെ കുറ്റകൃത്യങ്ങളിലേക്ക് നയിക്കാനുള്ള സാഹചര്യം കണക്കിലെടുത്താണ് നടപടി. ഇതുസംബന്ധിച്ച് പുതിയ ഉത്തരവ് ഇറക്കണമെന്ന് വിദ്യാഭ്യാസവകുപ്പിന് കമ്മീഷന്‍ നിര്‍ദേശം നല്‍കി.

പ്ലസ് ടു വരെയുള്ള ക്ലാസുകളില്‍ നിലവില്‍ ഫോണ്‍ ഉപയോഗത്തിന് വിദ്യാഭ്യാസ വകുപ്പിന്റെ വിലക്കുണ്ട്. ക്ലാസ് സമയത്ത് അധ്യാപകരും ഫോണ്‍ ഉപയോഗിക്കരുതെന്നും ഡിപിഐയുടെ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഇത് കൃത്യമായി പാലിക്കുന്നില്ലെന്ന പരാതിയെ തുടര്‍ന്ന്, ക്ലാസ് സമയത്ത് അധ്യാപകരും ഫോണ്‍ ഉപയോഗിക്കരുതെന്ന ഡിപിഐയുടെ ഉത്തരവ് പാലിക്കുന്നുണ്ടോയെന്ന് എല്ലാ ജില്ലകളിലെയും വിദ്യാഭ്യാസ വുകപ്പ് ഉദ്യോഗസ്ഥര്‍ നിരീക്ഷിക്കണമെന്നും നിര്‍ദേശമുണ്ട്.

Student's smart phone usage must be prohibited, Child rights commission, Thiruvananthapuram, News, Kerala, Education, Mobile Phone, Students, Parents, Complaint, Suicide, Photo, school

2017 ല്‍ തലശ്ശേരിയിലെ ഒരു സ്‌കൂളില്‍ സഹപാഠിയുടെ ഫോട്ടോ മൊബൈലില്‍ പകര്‍ത്തിയതുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്‍ന്ന് ഒരു കുട്ടി ആത്മഹത്യ ചെയ്തിരുന്നു. മരിച്ച കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്നാണ് ബാലാവകാശ കമ്മീഷന്‍ ഇടപെട്ടത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Student's smart phone usage must be prohibited, Child rights commission, Thiruvananthapuram, News, Kerala, Education, Mobile Phone, Students, Parents, Complaint, Suicide, Photo, school.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?