വെള്ളമില്ല; കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം

കാസര്‍കോട്: (www.kasargodvartha.com 09.05.2019) ജലക്ഷാമം രൂക്ഷമായ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പെടുത്തി. ഒരു രോഗിയെ സന്ദര്‍ശിക്കാന്‍ രണ്ട് പേര്‍ക്ക് മാത്രമേ ഇപ്പോള്‍ പാസ് നല്‍കുന്നുള്ളൂ. 12 മണിമുതല്‍ ഒരു മണി വരെയാണ് സന്ദര്‍ശന സമയം. വൈകുന്നേരം നാലു മണി മുതല്‍ ആറു മണി വരെ സന്ദര്‍ശനം സൗജന്യമാണ്.

വെള്ളമില്ലാത്തതിനെ തുടര്‍ന്ന് കാസര്‍കോട് ജനറല്‍ ആശുപത്രിയുടെ പ്രവര്‍ത്തനം താളംതെറ്റിക്കിടക്കുകയാണ്. കാരുണ്യപ്രവര്‍ത്തകരുടെയും മറ്റും സഹായം കൊണ്ട് വെള്ളമെത്തിച്ചാണ് കുടിവെള്ള ക്ഷാമത്തിന് കുറച്ചെങ്കിലും പരിഹാരം കാണുന്നത്. അടിയന്തിരമായി നടപടി സ്വീകരിച്ച് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ അധികൃതര്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല. ബാവിക്കരയില്‍ നിന്നുള്ള കുടിവെള്ള വിതരണം നിലച്ചതോടെ കാസര്‍കോട്ട് പലയിടങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമാണ്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Drinking water, General-hospital, No water; Control for visitors in Kasaragod General Hospital
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?