സത്യപ്രതിജ്ഞ വ്യാഴാഴ്ച; മോഡിയും അമിത് ഷായും മുതിര്‍ന്ന നേതാക്കളായ എല്‍ കെ അദ്വാനിയെയും മുരളീ മനോഹര്‍ ജോഷിയെയും കാണാനെത്തി; എല്ലാ നിയുക്ത എംപിമാരോടും ശനിയാഴ്ച വൈകിട്ട് ഡെല്‍ഹിയില്‍ എത്തിച്ചേരാന്‍ നിര്‍ദേശം
ന്യൂഡെല്‍ഹി: (www.kvartha.com 24.05.2019) നരേന്ദ്രമോഡി വ്യാഴാഴ്ച പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാഷ്ട്രപതിഭവനില്‍ വച്ചായിരിക്കും ചടങ്ങുകള്‍. പുതുതായി തെരഞ്ഞെടുക്കപ്പെട്ട എല്ലാ എംപിമാരോടും ശനിയാഴ്ച വൈകിട്ട് തന്നെ ഡെല്‍ഹിയില്‍ എത്തിച്ചേരാന്‍ ബിജെപി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Election Results 2019: PM Modi's First Stop After Mega Win: LK Advani, Murli Manohar Joshi, New Delhi, News, Politics, Lok Sabha, Election, Result, Twitter, Narendra Modi, Visit, National.
ഇത് മോഡിയുടെ രണ്ടാം ഊഴമാണ്. മികച്ച വിജയത്തിനുശേഷം വെള്ളിയാഴ്ച രാവിലെ നരേന്ദ്രമോഡിയും അമിത് ഷായും ഡെല്‍ഹിയില്‍ മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍ കെ അദ്വാനിയെയും മുരളീ മനോഹര്‍ ജോഷിയെയും കാണാനെത്തി.
നിങ്ങളെപ്പോലെയുള്ള മുതിര്‍ന്ന നേതാക്കളുടെ പ്രവര്‍ത്തനങ്ങളാണ് ബിജെപിയുടെ ഇന്നത്തെ വിജയത്തിന് ആധാരമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മോഡി ട്വീറ്റ് ചെയ്തു. ഈ രണ്ട് നേതാക്കളെയും സീറ്റ് നല്‍കാതെ ഒതുക്കിയെന്ന ആരോപണം നേരത്തേ ശക്തമായിരുന്നു. അദ്വാനിയെ മാറ്റി ഗാന്ധി നഗറില്‍ നിന്ന് മത്സരിച്ച അമിത് ഷായ്ക്ക് അഞ്ച് ലക്ഷത്തില്‍പ്പരം വോട്ടിന്റെ വന്‍ ഭൂരിപക്ഷമാണ് കിട്ടിയത്. ആറ് തവണ അദ്വാനി ജയിച്ച മണ്ഡലമാണ് ഗാന്ധി നഗര്‍. കാന്‍പൂരിലെ സ്ഥാനാര്‍ത്ഥിയായിരുന്ന മുരളീ മനോഹര്‍ ജോഷിക്കും ഇത്തവണ സീറ്റ് കിട്ടിയിരുന്നില്ല.
കോണ്‍ഗ്രസ് ഇതര സര്‍ക്കാരുകളുടെ ചരിത്രത്തിലാദ്യമായി അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കി രണ്ടാം വട്ടവും അധികാരത്തിലേറുന്ന ആദ്യത്തെ സര്‍ക്കാരാണ് നരേന്ദ്രമോഡിയുടേത്. സ്വന്തം ഭൂരിപക്ഷം രണ്ടാം വട്ടം വര്‍ധിപ്പിച്ച് അധികാരത്തിലെത്തിയ സര്‍ക്കാരും നരേന്ദ്രമോഡിയുടേത് തന്നെ.
സീറ്റ് നിഷേധിക്കപ്പെട്ട ശേഷം അദ്വാനി എഴുതിയ പല കുറിപ്പുകളിലും പ്രസ്താവനകളിലും ബിജെപിയുടെ ഇപ്പോഴത്തെ നേതൃത്വത്തിനെതിരെയുള്ള ഒളിയമ്പുകളുണ്ടായിരുന്നു. വിമര്‍ശകരെ ദേശദ്രോഹികളെന്ന് നമ്മള്‍ വിളിച്ചിട്ടില്ലെന്നും, ജനാധിപത്യമൂല്യങ്ങളെക്കുറിച്ച് എന്നും ഓര്‍മ വേണമെന്നും അദ്വാനി എഴുതിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നു.
അതേസമയം പ്രധാനമന്ത്രി പദം ഏറ്റെടുത്ത ശേഷം, മോഡി ചൊവ്വാഴ്ച തന്റെ മണ്ഡലമായ വാരാണസിയിലെത്തും. മികച്ച ഭൂരിപക്ഷത്തില്‍ തന്നെ ജയിപ്പിച്ച വോട്ടര്‍മാര്‍ക്ക് നന്ദി പറയും. കാശി വിശ്വനാഥ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന മോഡി, ഗംഗാ ആരതിയും നടത്തും. 29-ന് തിരികെ ഗുജറാത്തിലെത്തുന്ന മോഡി, ഗാന്ധി നഗറിലും ബിജെപി യോഗങ്ങളില്‍ പങ്കെടുക്കും.

Dr. Murli Manohar Joshi is a scholar and intellectual par excellence. His contribution towards improving Indian education is remarkable. He has always worked to strengthen the BJP and mentor several Karyakartas, including me.— Narendra Modi (@narendramodi) May 24, 2019
Met him this morning and sought his blessings. pic.twitter.com/gppfDt7KiB
Called on respected Advani Ji. The BJP’s successes today are possible because greats like him spent decades building the party and providing a fresh ideological narrative to the people. pic.twitter.com/liXK8cfsrI— Narendra Modi (@narendramodi) May 24, 2019
അതേസമയം പ്രധാനമന്ത്രി പദം ഏറ്റെടുത്ത ശേഷം, മോഡി ചൊവ്വാഴ്ച തന്റെ മണ്ഡലമായ വാരാണസിയിലെത്തും. മികച്ച ഭൂരിപക്ഷത്തില്‍ തന്നെ ജയിപ്പിച്ച വോട്ടര്‍മാര്‍ക്ക് നന്ദി പറയും. കാശി വിശ്വനാഥ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന മോഡി, ഗംഗാ ആരതിയും നടത്തും. 29-ന് തിരികെ ഗുജറാത്തിലെത്തുന്ന മോഡി, ഗാന്ധി നഗറിലും ബിജെപി യോഗങ്ങളില്‍ പങ്കെടുക്കും.
Keywords: Election Results 2019: PM Modi's First Stop After Mega Win: LK Advani, Murli Manohar Joshi, New Delhi, News, Politics, Lok Sabha, Election, Result, Twitter, Narendra Modi, Visit, National.
Powered by Info News For You

Comments
Post a Comment