'തീവണ്ടി'യിലെ നടന്‍ കഞ്ചാവുമായി പിടിയില്‍

കൊച്ചി: (www.kvartha.com 03.05.2019) കൊച്ചിയില്‍ നടത്തിയ റെയ്ഡില്‍ 'തീവണ്ടി' സിനിമയിലെ നടന്‍ കഞ്ചാവുമായി പിടിയിലായി. കോഴിക്കോട് സ്വദേശിയായ മിഥുനെയാണ് ഫോര്‍ട്ട് കൊച്ചിയില്‍ വെച്ച് എക്‌സൈസ് സംഘം പിടികൂടിയത്. ഇയാളുടെ കൈയില്‍ നിന്നും കഞ്ചാവ് പിടിച്ചെടുത്തു. മിഥുനൊപ്പം ക്യാമറാമാനായി പ്രവര്‍ത്തിക്കുന്ന ബാംഗ്ലൂര്‍ സ്വദേശി വിശാല്‍ വര്‍മയെയും പൊലീസ് അറസ്റ്റ് ചെയ്തു.

ഇരുവരും പതിവായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടിഎസ് ശശികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kochi, Kerala, News, Actor, Arrested, Drugs, Kozhikode, Natives, Cannabis Seized from Cinema Actor


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?