ക്രൂരമായ ബോംബ് സ്‌ഫോടനത്തില്‍ ചിതറിതെറിച്ചത് മുന്‍ പ്രധാനമന്ത്രിയും സുരക്ഷാസേനാംഗങ്ങളും ജനങ്ങളും; എന്നിട്ടും ആ കേസിനും ഇന്ത്യയില്‍ നിലനില്‍പ്പുണ്ടായില്ല; രാജീവ് ഗാന്ധി വധക്കേസ് പ്രതികള്‍ പുറത്തേക്ക്, നിയമത്തിലെ പഴുത് പ്രതികള്‍ക്ക് എങ്ങനെ സഹായകമാകുന്നുവെന്നതിന് രാജീവ് ഗാന്ധി വധം തന്നെ ഏറ്റവും വലിയ ഉദാഹരണമാകുന്നു

ന്യൂഡല്‍ഹി: (www.kvartha.com 10.05.2019) മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധി വധക്കേസ് പ്രതികളുടെ മോചനത്തിന് വഴിയൊരുങ്ങുന്നു. പ്രതികളെ വിട്ടയയ്ക്കുന്നതിനെതിരെ സ്‌ഫോടനത്തിലെ ഇരകളുടെ കുടുംബങ്ങള്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. എല്ലാവിഷയങ്ങളും ഭരണഘടനാബെഞ്ച് നേരത്തെ പരിശോധിച്ചതാണെന്ന് വ്യക്തമാക്കിയാണ് ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ചിന്റെ വിധി.

ഇതോടെ രാജീവ് വധക്കേസില്‍ ജീവപര്യന്തം അനുഭവിക്കുന്ന ഏഴ് പ്രതികളുടെ മോചനത്തിനാണ് വഴിയൊരുങ്ങുന്നത്. തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത്. പ്രതികളായ പേരറിവാളന്‍, ശാന്തന്‍, മുരുകന്‍, നളിനി, ജയകുമാര്‍, റോബര്‍ട്ട് പയസ്, രവിചന്ദ്രന്‍ എന്നിവരാണ് ജയിലില്‍ കഴിയുന്നത്.

SC disposes of plea against release of Rajiv Gandhi assassination case convicts, New Delhi, News, Politics, Bomb Blast, Family, Supreme Court of India, Execution, National

കഴിഞ്ഞവര്‍ഷം പേരറിവാളന്റെ ദയാഹര്‍ജി ഗവര്‍ണര്‍ പരിഗണിക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇരകളുടെ കേസ് സുപ്രീംകോടതിയില്‍ നില്‍ക്കുന്നതിനാല്‍ തീരുമാനം വൈകുകയായിരുന്നു. പ്രധാനമന്ത്രിയെ പോലൊരാളെ വധിച്ചവരെ വെറുതെ വിടാനാകില്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടും കോടതി തള്ളിയിരുന്നു.

തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരില്‍ 1991മേയ് 21ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എല്‍.ടി.ടി.ഇയുടെ ചാവേര്‍ സ്‌ഫോടനത്തിലാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. മറ്റ് 16പേര്‍ക്കും ജീവന്‍ നഷ്ടമായി. 41 പ്രതികളുണ്ടായിരുന്ന കേസില്‍ 26 പേര്‍ക്കും ടാഡ കോടതി 1998ല്‍ വധശിക്ഷ വിധിച്ചു. 1999ല്‍ മുരുഗന്‍, ശാന്തന്‍, പേരറിവാളന്‍, നളിനി എന്നിവരുടെ വധശിക്ഷ സുപ്രീംകോടതി ശരിവച്ചു. റോബര്‍ട്ട് പയസ്, ജയകുമാര്‍, രവിചന്ദ്രന്‍ എന്നിവരുടേത് ജീവപര്യന്തമായി കുറച്ചു. മറ്റ് 19 പേരെയും വെറുതെവിട്ടു.

2000ത്തില്‍ സോണിയാ ഗാന്ധിയുടെ അപേക്ഷ പ്രകാരം നളിനിയുടെ വധശിക്ഷ ജീവപര്യന്തമാക്കി. മുരുഗന്‍, ശാന്തന്‍, പേരറിവാളന്‍ എന്നിവരുടെ വധശിക്ഷ നടപ്പാക്കുന്നത് വൈകിയതോടെ സുപ്രീംകോടതി അവരുടെ ശിക്ഷയും ജീവപര്യന്തമാക്കി. 2014ല്‍ തമിഴ്നാട് സര്‍ക്കാര്‍ എല്ലാ പ്രതികളെയും വിട്ടയയ്ക്കാന്‍ തീരുമാനിച്ചു. തുടര്‍ന്നാണ് ഇരകളുടെ കുടുംബം ശിക്ഷയിളവിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. കഴിഞ്ഞവര്‍ഷം പ്രതികളെ മോചിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശ നല്‍കിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: SC disposes of plea against release of Rajiv Gandhi assassination case convicts, New Delhi, News, Politics, Bomb Blast, Family, Supreme Court of India, Execution, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?