കേരള കോണ്‍ഗ്രസില്‍ പദവികളെ ചൊല്ലിയുള്ള തര്‍ക്കം മുറുകുന്നു; പാര്‍ട്ടിയില്‍ പുതിയ നിയമനം നടത്തിയെന്ന് കാണിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ കത്ത്

തിരുവനന്തപുരം: (www.kvartha.com 29.05.2019) കേരള കോണ്‍ഗ്രസില്‍ പദവികളെ ചൊല്ലിയുള്ള തര്‍ക്കം മുറുകുന്നു. പാര്‍ട്ടിയില്‍ പുതിയ നിയമനം നടത്തിയെന്ന് കാണിച്ച് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം തെരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നല്‍കി. പി.ജെ. ജോസഫിനെ ചെയര്‍മാനും ജോയ് എബ്രഹാമിനെ സെക്രട്ടറിയുമായി നിയമിച്ചു എന്നാണ് കത്തില്‍ പറയുന്നത്. സി.എഫ്. തോമസും മോന്‍സ് ജോസഫും അടക്കം മൂന്ന് എം.എല്‍.എമാര്‍ തങ്ങള്‍ക്കൊപ്പമാണെന്നും ജോസഫ് വിഭാഗം കത്തില്‍ പറയുന്നുണ്ട്.

എന്നാല്‍ ജോസ് കെ. മാണിയും കൂട്ടരും അറിയാതെയാണ് ജോസഫ് വിഭാഗത്തിന്റെ ഈ നീക്കം. ഇതോടെ മാണി വിഭാഗം പാര്‍ട്ടി പിളര്‍ത്തിയാലും നിയമപരമായി വിമതപക്ഷമായേ കണക്കാക്കൂ.

Joseph wing of Kerala congress takes resigns into own hands, Thiruvananthapuram, News, Politics, Kerala Congress (m), Jose K Mani, Controversy, Trending, Kerala

അതിനിടെ കേരള കോണ്‍ഗ്രസില്‍ പദവികളെ ചൊല്ലിയുള്ള തര്‍ക്കം മുറുകുന്നത് പാര്‍ട്ടിയുടെ പിളര്‍പ്പിലേക്ക് നയിച്ചേക്കാം എന്നും സൂചനയുണ്ട്. പി.ജെ ജോസഫ് സംസ്ഥാന കമ്മിറ്റി വിളിച്ചില്ലെങ്കില്‍ സ്വയം സംസ്ഥാന കമ്മിറ്റി വിളിക്കാന്‍ മാണി വിഭാഗം തീരുമാനിച്ചിരുന്നു. എന്നാല്‍ സംസ്ഥാന കമ്മിറ്റി ഒഴിവാക്കി, ഉന്നതാധികാര സമിതി, പാര്‍ലമെന്ററി സമിതി എന്നിവ വിളിച്ച് ചേര്‍ക്കാന്‍ ജോസഫ് വിഭാഗവും ഒരുക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്.

പാര്‍ട്ടിയിലെ പദവികള്‍ ഒരു വിധേനയും വിട്ടുകൊടുക്കില്ലെന്ന ഉറച്ച തീരുമാനത്തില്‍ ജോസഫ്, മാണി വിഭാഗങ്ങള്‍ തിരുവനന്തപുരത്ത് ക്യാമ്പ് ചെയ്തുവരുന്നു. എന്നാല്‍ ഇരുകൂട്ടരെയും അനുനയിപ്പിക്കാനും ഒരു ഭാഗത്ത് ശ്രമം നടക്കുന്നുണ്ട്.

കഴിഞ്ഞദിവസം നിയമസഭ ചേര്‍ന്നപ്പോള്‍ മാണിയുടെ കസേരയില്‍ പി ജെ ജോസഫിനെ ഇരിക്കാന്‍ സ്പീക്കര്‍ ക്ഷണിച്ചത് തന്നെ ജോസ് കെ മാണിക്കും കൂട്ടര്‍ക്കും അത്ര രസിച്ചിട്ടില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Joseph wing of Kerala congress takes resigns into own hands, Thiruvananthapuram, News, Politics, Kerala Congress (m), Jose K Mani, Controversy, Trending, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?