ഗായികയും അവതാരകയുമായ റിമി ടോമി വിവാഹമോചനത്തിനൊരുങ്ങുന്നു

കൊച്ചി: (www.kvartha.com 02.05.2019) പ്രശസ്ത ഗായികയും അവതാരകയുമായ റിമി ടോമി വിവാഹമോചനത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. എറണാകുളം കുടുംബകോടതിയില്‍ കഴിഞ്ഞ ഏപ്രില്‍ പതിനാറിനാണ് ഇരുവരും രഹസ്യമായി വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തത്. പരസ്പര സമ്മതത്തോടെയാണ് ഹര്‍ജി.

കുടുംബകോടതിയില്‍ ഇരുവരും ഹര്‍ജി നല്‍കിയത് മാധ്യമങ്ങള്‍ പോലും അറിഞ്ഞിരുന്നില്ല. സിനിമാഭിനയ രംഗത്ത് സജീവമാകുന്നതിനോട് റോയ്സിന് എതിര്‍പ്പുണ്ടെന്നാണ് റിപ്പോര്‍ട്ട്.
2008 ലായിരുന്നു റോയ്സ് കിഴക്കൂടനുമായുള്ള റിമിയുടെ വിവാഹം നടന്നത്. ചെറുപ്പം മുതല്‍ സംഗീത ലോകത്ത് സജീവമായ റിമി മീശ മാധവനിലെ ചിങ്ങമാസം വന്നുചേര്‍ന്നാല്‍ എന്ന ഗാനത്തിലൂടെയാണ് മലയാള സിനിമയില്‍ ഇടം നേടിയത്. ജയറാമിന്റെ നായികയായി തിങ്കള്‍ മുതല്‍ വെള്ളി വരെ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി അഭിനയരംഗത്തേക്ക് കടന്നുവരുന്നത്.

Rimi Tomy heading to divorce, Kochi, News, Cinema, Singer, Entertainment, Rimi Tomy, Kerala

അന്ന് റിമിയെ ഏറെ പ്രോത്സാഹിപ്പിച്ചത് ഭര്‍ത്താവായിരുന്നെങ്കിലും പിന്നീട് മറ്റു ചിത്രങ്ങളില്‍ അഭിനയിക്കുന്നതില്‍ അദ്ദേഹത്തിന് താല്‍പര്യമില്ലെന്നും റിമി നേരത്തെ പറഞ്ഞിരുന്നു. റിമി വിവാഹ മോചനത്തിലേക്ക് എന്ന വാര്‍ത്ത ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Rimi Tomy heading to divorce, Kochi, News, Cinema, Singer, Entertainment, Rimi Tomy, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?