ശമ്പളം വാങ്ങാനെത്തിയപ്പോള്‍ യുവതിക്ക് നേരെ പീഡനശ്രമം; രക്ഷപ്പെട്ടോടിയ യുവതിയെ നടുറോഡില്‍ നാലുപേര്‍ ചേര്‍ന്നു തല്ലിച്ചതച്ചു
നോയിഡ : (www.kvartha.com 14.05.2019) ശമ്പളം വാങ്ങാനെത്തിയപ്പോള്‍ യുവതിക്ക് നേരെ പീഡനശ്രമം. ഗ്രൈറ്റര്‍ നോയിഡയിലെ യൂണിസെക്‌സ് സലൂണ്‍ ജീവനക്കാരിയായ 25കാരിക്കെതിരെയാണ് പീഡനശ്രമം നടന്നത്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. സംഭവത്തില്‍ നോളജ് പാര്‍ക്ക് പോലീസ് സ്‌റ്റേഷനില്‍ യുവതി നല്‍കിയ പരാതിയില്‍ സലൂണ്‍ ഉടമ വസീമിനെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച നടന്ന സംഭവത്തില്‍ രണ്ടുദിവസം കഴിഞ്ഞ് തിങ്കളാഴ്ചയാണ് വസീമിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ശമ്പളം നല്‍കാമെന്ന് പറഞ്ഞാണ് യുവതി സലൂണിലെത്തിയത്. 2019 മാര്‍ച്ച് 16നാണ് ബംഗല്‍ സ്വദേശിനിയായ യുവതി മെയ്ക്ക് അപ്പ് ആര്‍ടിസ്റ്റായി സലൂണില്‍ ജോലിക്ക് ചേര്‍ന്നത്. 17,000 രൂപയാണ് സാലറി നല്‍കാമെന്ന് പറഞ്ഞത്.
എന്നാല്‍ നേരത്തെ ശമ്പളം ചോദിച്ചപ്പോഴൊക്കെ വസീം തന്നെ ശരീരിക ബന്ധത്തിനു നിര്‍ബന്ധിച്ചിരുന്നുവെന്നു യുവതി ആരോപിച്ചു. എന്നാല്‍ താന്‍ വിമുഖത കാട്ടിയതിനാല്‍ ഇത്തവണ അയാള്‍ കൂടുതല്‍ പ്രകോപിതനായെന്നും തുടര്‍ന്ന് വസീമിന്റെ സുഹൃത്ത് ഷേര പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നും യുവതി പറയുന്നു. പീഡനശ്രമത്തില്‍ നിന്നും രക്ഷപ്പെട്ട് ഓടുന്നതിനിടെ യുവതിയെ നാലുപേര്‍ ചേര്‍ന്നു നടുറോട്ടില്‍ തല്ലിച്ചതയ്ക്കുകയായിരുന്നു.
നോളജ് പാര്‍ക്കിലെ വീനസ് യൂണിസെക്സ് സലൂണ്‍ ഉടമ വസീമും സുഹൃത്തുക്കളും ചേര്‍ന്നാണ് തന്നെ ക്രൂരമായി മര്‍ദിച്ചതെന്ന് പോലീസിന് നല്‍കിയ പരാതിയില്‍ യുവതി പറയുന്നു. അതേസമയം താന്‍ പരാതിയുമായി ചെന്നപ്പോള്‍ പോലീസ് ആദ്യം അവഗണിച്ചുവെന്നും പിന്നീട് പരാതി സ്വീകരിച്ചശേഷം പോലീസ് സ്ഥലത്തെത്തുമ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നുവെന്നും യുവതി ആരോപിക്കുന്നു.
യുവതിയെ മര്‍ദിക്കുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. യുവതിയെ തലമുടിയില്‍ പിടിച്ച് നിലത്തിട്ട് വലിക്കുന്ന ദൃശ്യങ്ങളാണ് കാണുന്നത്.

Shocking incident from Greater Noida area where a girl, in a viral video, is seen being beaten up and assaulted by a group of men with stick. @Uppolice Incident is from Knowledge Park Police Station area. pic.twitter.com/1s9tJFsCVs— Bhartendu Sharma (@Bhartendulkar) May 13, 2019
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Video: 25-yr-old Noida woman kicked, pulled by hair by employer over salary dispute, News, Salary, Woman, Allegation, Complaint, Molestation attempt, Arrested, Police, Crime, Criminal Case, Video, National.

Powered by Info News For You

Comments
Post a Comment