പോലീസ് സ്‌റ്റേഷനിലെ ശുചിമുറിയില്‍ യുവാവ് ജീവനൊടുക്കിയ സംഭവം: മനുഷ്യാവകാശ കമീഷന്‍ സ്വമേധയാ കേസെടുത്തു, നടപടി മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍
കോട്ടയം: (www.kvartha.com 22.05.2019) പോലീസ് സ്‌റ്റേഷനിലെ ശുചിമുറിയില്‍ യുവാവ് ജീവനൊടുക്കിയ സംഭവംത്തില്‍ മനുഷ്യാവകാശ കമീഷന്‍ സ്വമേധയാ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കമീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് നടപടിയെടുക്കാന്‍ ഉത്തരവിട്ടത്. കോട്ടയം ജില്ലാ പോലീസ് മേധാവി സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.
കസ്റ്റഡിയിലുള്ള ആളെ ശ്രദ്ധിക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. മണര്‍കാട് പോലീസ് സ്‌റ്റേഷനിലെ ശുചിമുറിയിലാണ് യുവാവ് ജീവനൊടുക്കിയത്. ഡിവൈഎസ്പിയുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മണര്‍കാട് സ്‌റ്റേഷനിലെ സിപിഒ സെബാസ്റ്റ്യന്‍ വര്‍ഗീസ്, എഎസ്‌ഐ പ്രസാദ് എന്നിവരെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു.
അരീപ്പറമ്പില്‍ പറപ്പള്ളിക്കുന്ന് രാജീവ് ഗാന്ധി കോളനിയിലെ യു നവാസാണ് മരിച്ചത്. വീട്ടില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയതിനാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. ചൊവ്വാഴ്ച രാവിലെ 9.15നാണ് നവാസിനെ സ്‌റ്റേഷനിലെ സന്ദര്‍ശകര്‍ക്കുള്ള ശുചിമുറിയിലെ ജനലില്‍ ഉടുമുണ്ട് ഉപയോഗിച്ച് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസുകാര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.

Keywords: Kerala, News, Kottayam, Police, Custody, man, Accused, Suicide, Toilet, Case, ASI, Accused commit suicide in police custody, Case registered by human right commission.
Powered by Info News For You

Comments
Post a Comment