അഭിനന്ദനം അറിയിച്ചവര്‍ക്ക് മറുപടിയുമായി മോദി; 'ചൗക്കിദാറി'നെ ട്വിറ്ററില്‍ നിന്ന് നീക്കംചെയ്തു


ന്യൂഡല്‍ഹി (www.evisionnews.co): 17-ാം ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപി കൈവരിച്ച വിജയത്തില്‍ അഭിനന്ദനമറിയിച്ച രാഹുല്‍ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് മറുപടി നല്‍കി നരേന്ദ്ര മോദി. എല്ലാവരുടെയും അഭിനന്ദന ട്വീറ്റുകള്‍ക്ക് മോദി മറുപടി നല്‍കിയിട്ടുണ്ട്. ജനവിധി മാനിക്കുന്നെന്നും മോദിയ്ക്കും എന്‍ഡിഎയ്ക്കും വിജയത്തില്‍ അഭിനന്ദനങ്ങളെന്നും രാഹുല്‍ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

എം കെ സ്റ്റാലിന്‍, ഒമര്‍ അബ്ദുള്ള, ചന്ദ്രബാബു നായിഡു, ഡൊണാള്‍ഡ് ട്രംപ് എന്നിവരും മോദിയ്ക്ക് അഭിനന്ദനമറിയിച്ച് രംഗത്തെത്തിയിരുന്നു. അതേസമയം, ചൗക്കിദാര്‍ എന്ന പേരിനൊപ്പമുള്ള വിശേഷണം മോദി ട്വിറ്ററില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായില്‍ നില്‍ക്കുമ്പോള്‍ മാര്‍ച്ച് 17നാണ് മോദിയും ബി.ജെ.പി നേതാക്കളും ട്വിറ്റര്‍ യൂസര്‍ നെയിമില്‍ 'ചൗക്കീദാര്‍' എന്ന പദം കൂട്ടിച്ചേര്‍ത്തത്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?