മോഡിക്ക് വേണ്ടി കേരളത്തില്‍ പൂജ

എടപ്പാള്‍ : (www.kvartha.com 20.05.2019) പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് വേണ്ടി കേരളത്തിലും പൂജ. മോഡിയുടെ ജന്മനാളായ അനിഴം ദിനത്തിലാണ് മോഡിക്ക് വേണ്ടി പ്രത്യേക പൂജ നടത്തിയത്. ജന്മനാളില്‍ പന്നിയൂര്‍ വരാഹമൂര്‍ത്തി ക്ഷേത്രത്തില്‍ അഭീഷ്ടസിദ്ധി പൂജയാണ് നടത്തിയത്.

വാരണാസിയില്‍ വോട്ടെടുപ്പ് നടന്ന ദിവസമാണ് പൂജ നടന്നതെന്ന പ്രത്യേകത കൂടിയുണ്ട്. മുന്‍പ് നരേന്ദ്ര മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോഴും പന്നിയൂര്‍ വരാഹമൂര്‍ത്തി ക്ഷേത്രത്തില്‍ അഭീഷ്ടസിദ്ധി പൂജ വഴിപാടായി നടത്തിയിട്ടുണ്ട്. അടുത്തിടെ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ജന്മനാളിലും അഭീഷ്ടസിദ്ധി പൂജ പന്നിയൂര്‍ വരാഹമൂര്‍ത്തി ക്ഷേത്രത്തില്‍ നടത്തിയിരുന്നു.

P M Modi offers prayers at Panniyoor Varahamoorthy temple in Kerala, Temple, Religion, News, Prime Minister, Narendra Modi, Voters, BJP, Politics, Kerala

പ്രധാനമന്ത്രിയ്ക്കായി പന്നിയൂര്‍ വരാഹമൂര്‍ത്തി ക്ഷേത്രത്തില്‍ അഭീഷ്ടസിദ്ധി പൂജ കഴിപ്പിക്കുവാന്‍ ബി.ജെ.പി സംസ്ഥാന നേതാക്കളായ വി.ടി.രമ, മഠത്തില്‍ രവി, കെ.നാരായണന്‍, രവി തേലത്ത് തുടങ്ങിയവര്‍ എത്തിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: P M Modi offers prayers at Panniyoor Varahamoorthy temple in Kerala, Temple, Religion, News, Prime Minister, Narendra Modi, Voters, BJP, Politics, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?