സുഹൃത്തുക്കള്‍ തമ്മിലുള്ള വാക്കുതര്‍ക്കത്തിനിടെ യുവാവ് വെടിയേറ്റ് മരിച്ചു; ഒരാള്‍ക്ക് ഗുരുതരം, പ്രതി വനത്തിലേക്ക് കടന്നതായി സൂചന

പുല്പള്ളി: (www.kvartha.com 25.05.2019) സുഹൃത്തുക്കള്‍ തമ്മിലുള്ള വാക്കുതര്‍ക്കത്തിനിടെ യുവാവ് വെടിയേറ്റ് മരിച്ചു. വയനാട് പുല്‍പ്പള്ളി കന്നാരം പുഴയില്‍ വച്ചുണ്ടായ വാക്കുതര്‍ക്കത്തിനിടെയാണ് യുവാവ് മരിച്ചത്. പുല്‍പ്പള്ളി കന്നാരം കാട്ടു മാക്കല്‍ നിധിന്‍ പത്മനാഭന്‍ (32) എന്ന വര്‍ക്കിയാണ് മരിച്ചത്.

വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റ കിഷോര്‍ എന്നയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിധിന്റെ ഇളയച്ഛനാണ് കിഷോര്‍. സുഹൃത്തും പ്രദേശവാസിയുമായ പുളിക്കല്‍ ചാര്‍ളി എന്നയാളാണ് നാടന്‍ തോക്ക് ഉപയോഗിച്ച് വെടിയുതിര്‍ത്തത്. ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ തുടങ്ങി.

Man dies after gun attack, Killed, News, Local-News, Gun attack, hospital, Treatment, Injured, Crime, Criminal Case, Police, Probe, Kerala.

വെള്ളിയാഴ്ച രാത്രി 11 മണിയോടെ കന്നാരംപുഴ ഗ്യാസ് ഗോഡൗണിന് സമീപമായിരുന്നു സംഭവം. നിധിന്റെ നെഞ്ചിന്റെ ഇടതുഭാഗത്താണ് വെടിയേറ്റത്. കര്‍ണാടക വനാതിര്‍ത്തി പ്രദേശമായതിനാല്‍ പ്രതി വനത്തിലേക്ക് കടന്നതായാണ് പോലീസ് സംശയിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Man dies after gun attack, Killed, News, Local-News, Gun attack, hospital, Treatment, Injured, Crime, Criminal Case, Police, Probe, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?