വധുവിനെ സ്വപ്‌നം കണ്ട ഭിന്നശേഷിക്കാരനായ യുവാവിന് മനസുനീറുന്ന വിവാഹ ചടങ്ങൊരുക്കി പിതാവ്; ഒരു പിതാവിനും ഇത്തരമൊരു ഗതി വരരുതെന്ന് വിവാഹത്തിനെത്തിയവര്‍, യുവാവിന്റെ ഹൃദയസ്പര്‍ശിയായവിവാഹം സോഷ്യല്‍ മീഡിയയില്‍ വൈറല്‍

അഹമ്മദാബാദ്: (www.kvartha.com 14.05.2019) ഗുജറാത്തില്‍ വധുവില്ലാത്ത വിവാഹം ആഘോഷപൂര്‍വ്വം നടന്നു. വധു ഇല്ലാതെ നടത്തിയ വിവാഹം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ചെറുപ്പം മുതലേ വിവാഹ ആഘോഷങ്ങളില്‍ പങ്കെടുക്കുന്ന അജയ് ബറോട്ട് എന്നും സ്വപ്‌നം കാണും തന്റെ വിവാഹം. എന്നാല്‍ ഭിന്നശേഷിക്കാരനായ അജയ്ക്ക് വധുവിനെ ലഭിക്കാന്‍ പ്രയാസമായിരുന്നു.

ഇത് മനസിലാക്കിയ ഗുജറാത്തിലെ ഒരു കോണ്‍ട്രാക്ടറായ അജയുടെ പിതാവ് വിഷ്ണുഭായ് ബറോട്ട് മകന്റെ വിവാഹം വധുവില്ലാതെ തന്നെ എല്ലാ ആഘോഷത്തോടെയും ഗംഭീരമായി നടത്താന്‍ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഗുജറാത്തിലെ ശബര്‍കന്ത ജില്ലയിലെ ഹിമ്മത് നഗറില്‍ വെച്ച് 27കാരനായ അജയ് ബറോട്ടിന്റെ വിവാഹം ആഘോഷപൂര്‍വ്വം നടന്നു.

 Gujarat Man's Grand Wedding Had No Bride But A Heartwarming Story, Ahmedabad, News, National, Social Network, Marriage

വരന്‍ മാത്രമേ വിവാഹപന്തലില്‍ ഉണ്ടായിരുന്നുള്ളൂ. 'മകന്റെ സന്തോഷമാണ് വലുത്. അവന് ചെറിയ വയസ്സില്‍ അമ്മയെയും നഷ്ടപ്പെട്ടതാണ്. ഗ്രാമത്തിലെ എല്ലാ വിവാഹത്തിലും അവന്‍ പങ്കെടുക്കും. സ്വന്തം വിവാഹം എപ്പോഴാണ് നടക്കുകയെന്നാണ് എപ്പോഴും അവന് അറിയേണ്ടത്. അങ്ങനെയാണ് വധു ഇല്ലാതെ വിവാഹം നടത്താമെന്ന ചിന്തയിലേക്ക് എത്തിയതെന്നുമാണ് വിഷ്ണുഭായ് പറഞ്ഞത്. വിവാഹം ആഘോഷപൂര്‍വ്വം നടന്നതോടെ അജയുടെ മനസിലെ വിവാഹമെന്ന ഏറ്റവും വലിയ സ്വപ്‌നവും നടന്നു. വിവാഹത്തോടനുബന്ധിച്ച് 800 പേര്‍ക്ക് സദ്യയും നല്‍കിയിട്ടുണ്ട് ഈ കുടുംബം.

 Gujarat Man's Grand Wedding Had No Bride But A Heartwarming Story, Ahmedabad, News, National, Social Network, Marriage

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Gujarat Man's Grand Wedding Had No Bride But A Heartwarming Story, Ahmedabad, News, National, Social Network, Marriage.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?