എ ടി എമ്മില്‍ നിന്നും നഷ്ടപ്പെട്ട പണം മൂന്നു മാസം കഴിഞ്ഞിട്ടും തിരിച്ചുകിട്ടിയില്ലെന്ന് പരാതി; സഹകരണമില്ലാതെ ബാങ്ക് അധികൃതര്‍
നീലേശ്വരം: (www.kasargodvartha.com 06.05.2019) എ ടി എമ്മില്‍ നിന്നും നഷ്ടപ്പെട്ട പണം മൂന്നു മാസം കഴിഞ്ഞിട്ടും തിരിച്ചുകിട്ടിയില്ലെന്ന് പരാതി. തൈക്കടപ്പുറം ഐസ് പ്ലാന്റ് ജീവനക്കാരന്‍ ബോട്ടുജെട്ടിക്കു സമീപം പാവൂര്‍ വീട്ടിലെ പി വി രൂപേഷിന്റെ എസ് ബി ഐ നീലേശ്വരം ശാഖയിലെ അക്കൗണ്ടില്‍ നിന്നുമാണ് പണം പിന്‍വലിക്കപ്പെട്ടത്. 29,000 രൂപയാണ് നഷ്ടപ്പെട്ടത്. 2019 ജനുവരി 29നാണ് സംഭവം. ആദ്യം 20,000 രൂപയും പിന്നീട് 9,000 രൂപയുമാണ് പിന്‍വലിച്ചത്.
പണം പിന്‍വലിച്ചെന്ന സന്ദേശം മൊബൈലില്‍ ലഭിച്ചിരുന്നുവെങ്കിലും ആദ്യം ശ്രദ്ധിച്ചിരുന്നില്ല. ഫെബ്രുവരി ആറിന് ബാങ്കിലെത്തി നോക്കിയപ്പോഴാണ് പണം നഷ്ടപ്പെട്ടതായി വ്യക്തമായത്. തുടര്‍ന്ന് നീലേശ്വരം പോലീസിലും, എസ് ബി ഐ നീലേശ്വരം ശാഖാ മാനേജര്‍ക്കും പരാതി നല്‍കിയിരുന്നു. ഒരു മാസത്തിനകം പണം തിരികെ ലഭിക്കുമെന്നായിരുന്നു ബാങ്ക് അധികൃതര്‍ പറഞ്ഞിരുന്നതെന്ന് രൂപേഷ് പറഞ്ഞു. എന്നാല്‍ ഇതുവരെയായി പണം തിരികെ കിട്ടിയില്ലെന്നും ഇപ്പോള്‍ ബാങ്കില്‍ നിന്നും സഹകരണം ലഭിക്കുന്നില്ലെന്നും രൂപേഷ് പരാതിപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Neeleswaram, Top-Headlines, complaint, ATM Cards, ATM, ATM fraud: Owner couldn't get back the money
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Neeleswaram, Top-Headlines, complaint, ATM Cards, ATM, ATM fraud: Owner couldn't get back the money
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment