ജൈവവൈവിധ്യം നേരിടുന്നത് ഗുരുതര പ്രതിസന്ധി; മനുഷ്യരുടെ ഇടപെടലുകള്‍ പ്രധാന കാരണം, കാഴ്ച്ചക്കാരായി നില്‍ക്കാന്‍ കഴിയില്ല, ഹൈക്കോടതിയുടെ നിരീക്ഷണം ഇടുക്കി സ്വദേശി നല്‍കിയ ഹര്‍ജിയില്‍

കൊച്ചി: (www.kvartha.com 09.05.2019) ജൈവവൈവിധ്യം ഗുരുതര പ്രതിസന്ധി നേരിടുമ്പോള്‍ കാഴ്ച്ചക്കാരായി നില്‍ക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി. നിലവില്‍ ഭൂമിയിലെ ജൈവവൈവിധ്യം ഗുരുതരമായ പ്രതിസന്ധി അഭിമുഖീകരിക്കുന്നുണ്ട്. ഇതില്‍ നിശബ്ദത പാലിക്കാനോ കാഴ്ച്ചക്കാരായി നില്‍ക്കാനോ കഴിയില്ല, പ്രതിസന്ധി നേരിടാന്‍ വ്യക്തികളുടെ പ്രവര്‍ത്തനങ്ങളും സര്‍ക്കാരിന്റെ ജുഡീഷ്യല്‍ സംവിധാനങ്ങളുടെ പ്രവര്‍ത്തനങ്ങളും മാത്രം പോരെന്നും കോടതി വിലയിരുത്തി. നാട്ടാനകളെ വിവിധ ചടങ്ങുകള്‍ക്കും മറ്റും ഉപയോഗിക്കുന്നതിന് കര്‍ശന നിയന്ത്രണം വേണമെന്നാവശ്യപ്പെട്ട് ഇടുക്കി സ്വദേശി എം എന്‍ ജയചന്ദ്രന്‍ ഹര്‍ജി നല്‍കിയിരുന്നു. ഹര്‍ജിയിലെ ഇടക്കാല ഉത്തരവിലാണ് ഈ നിരീക്ഷണമുള്ളത്.

Kerala, News, Kochi, High Court, Judge, Elephant, Idukki, Report, Resisting biodiversity is a serious crisis; Human interventions are the main reason

അടുത്തിടെ പുറത്ത് വന്ന ഇന്റര്‍ഗവണ്‍മെന്റല്‍ സയന്‍സ് പോളിസി പ്ലാറ്റ്‌ഫോം ഓണ്‍ ബയോ ഡൈവേഴ്‌സിറ്റി ആന്റ് ഇക്കോസിസ്റ്റത്തിന്റെ പഠന റിപ്പോര്‍ട്ട് പ്രകാരം ഭൂമിയിലെ പത്തുലക്ഷം സസ്യങ്ങളും ജീവജാലങ്ങളും വംശനാശത്തിലാണ്. ഇത് ചൂണ്ടിക്കാട്ടിയാണ് കോടതി നിരീക്ഷണം. റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ഞെട്ടിക്കുന്നതും ഭയപ്പെടുത്തുന്നതുമാണെന്ന് ഇടക്കാല ഉത്തരവ് പറയുന്നു. മനുഷ്യരുടെ ഇടപെടല്‍ മൂലം വിവിധ ജീവി വര്‍ഗങ്ങള്‍ അതിവേഗം വംശനാശമടിഞ്ഞു കൊണ്ടിരിക്കുകയാണ്. ഇത് ഗുരുതരമായ ജൈവ വൈവിധ്യ പ്രതിസന്ധിയാണ്.മനുഷ്യരുടെ ഇടപെടലുകള്‍ ഈ ജൈവ വൈവിധ്യത്തെ നശിപ്പിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:Kerala, News, Kochi, High Court, Judge, Elephant, Idukki, Report, Resisting biodiversity is a serious crisis; Human interventions are the main reason.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?