വെബ് കാസ്റ്റിംഗ് രഹസ്യരേഖ; പൊതുജനങ്ങള്‍ക്ക് കാണാന്‍ കഴിയില്ലെന്ന് കളക്ടര്‍മാര്‍; കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ കള്ളവോട്ട് തിരിച്ചറിഞ്ഞത് വെബ് കാസ്റ്റിംഗ് പുറത്തായതോടെ
തിരുവനന്തപുരം: (www.kvartha.com 19.05.2019) ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പോളിംഗ് ബൂത്തുകളിലെ വെബ് കാസ്റ്റിംഗ് രഹസ്യരേഖയാണെന്നും ഇത് പൊതുജനങ്ങള്‍ക്ക് കാണാന്‍ കഴിയില്ലെന്നും കളക്ടര്‍മാര്‍. വെബ് കാസ്റ്റിങ് ദൃശ്യങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ രേഖകളാണ്. റീ പോളിങ് നടക്കുന്ന ബൂത്തുകളിലെ ദൃശ്യങ്ങള്‍ അതത് കളക്ടര്‍മാര്‍ക്ക് മാത്രമേ കാണാന്‍ കഴിയൂ. ഏപ്രില്‍ 23 ന് സംസ്ഥാനത്ത് നടന്ന തെരഞ്ഞെടുപ്പിന്റെ വെബ്കാസ്റ്റിങ് പൊതുജനങ്ങള്‍ക്ക് ലഭിച്ചത് ചിലര്‍ നുഴഞ്ഞ് കയറിയിട്ടാണെന്നും ഇതിന് വ്യവസ്ഥയില്ലെന്നും കളക്ടര്‍മാര്‍ പറയുന്നു.
അതേസമയം കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ കള്ളവോട്ട് തിരിച്ചറിഞ്ഞത് വെബ് കാസ്റ്റിംഗ് പുറത്തായതോടെയാണ്. ഏപ്രില്‍ 23 ലെ വെബ്കാസ്റ്റിങ് ദൃശ്യങ്ങള്‍ പുറത്തായത് പരിശോധിച്ച ചില പ്രവാസികളാണ് ആദ്യം കള്ളവോട്ട് നടന്നതായി പരാതിപ്പെട്ടത്. സ്‌ക്രീന്‍ഷോട്ട് സഹിതമായിരുന്നു ഇവരുടെ പരാതി. തെരഞ്ഞെടുപ്പ് ഓഫീസര്‍ പരിശോധിച്ച് കള്ളവോട്ട് നടന്നതായി സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെയാണ് കണ്ണൂരിലെ മൂന്നും കാസര്‍കോട്ടെ നാല് ബൂത്തുകളിലും റീ പോളിംഗ് പ്രഖ്യാപിച്ചത്. ഞായറാഴ്ച റീ പോളിംഗ് പുരോഗമിക്കുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Thiruvananthapuram, Kerala, News, Election, Trending, Kannur, District Collector, Web casting is not public, It is secret document, Says Dist Collectors.
Keywords: Thiruvananthapuram, Kerala, News, Election, Trending, Kannur, District Collector, Web casting is not public, It is secret document, Says Dist Collectors.
Powered by Info News For You

Comments
Post a Comment