തൊഴിലാളികളുടെ സംഘടിത ശക്തി വിളിച്ചോതി മെയ് ദിന റാലികള്‍

കാസര്‍കോട്: (www.kasargodvartha.com 01.05.2019) തൊഴിലാളികളുടെ സംഘടിത ശക്തി വിളിച്ചോതി വിവിധ സംഘടനകളുടെ മെയ് ദിന റാലികള്‍. എഫ് ഐ ടി യു ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട്ടും സോഷ്യല്‍ ഡെമോക്രാറ്റിക് ട്രേഡ് യൂണിയന്‍ (എസ് ഡി ടി യു) ഉപ്പളയിലും മെയ്ദിന റാലികള്‍ സംഘടിപ്പിച്ചു.

മോദി സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ പിണറായി സര്‍ക്കാര്‍നടപ്പിലാക്കരുതെന്ന് എഫ് ഐ ടി യു മെയ്ദിന റാലി ഉദ്ഘാടനം ചെയ്തുകൊണ്ട് എഫ് ഐ ടി യു സംസ്ഥാന കമ്മിറ്റി അംഗം പള്ളിപ്പുറം പ്രസന്നന്‍ പറഞ്ഞു. എഫ് ഐ ടി യു ജില്ലാ പ്രസിഡണ്ട് ഹമീദ് കക്കണ്ടം അധ്യക്ഷത വഹിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ വൈസ് പ്രസിഡണ്ട് സി എച്ച് ബാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി അമ്പുഞ്ഞി തലക്ലായി, കര്‍ഷക തൊഴിലാളി യൂണിയന്‍ സംസ്ഥാന പ്രസിഡണ്ട് സി എച്ച്  മുത്തലിബ്, കെ ടി യു ജില്ലാ പ്രസിഡണ്ട് ടി എം കുഞ്ഞമ്പു, മോട്ടോര്‍ ഡ്രൈവേഴ്‌സ് യൂണിയന്‍ ജില്ലാ പ്രസിഡണ്ട് കെ രാജന്‍, ടൈലറിംഗ് ആന്‍ഡ് ഗാര്‍മെന്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ പ്രസിഡണ്ട് സാഹിദാ ഇല്യാസ്, ഷോപ്പ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ് വര്‍ക്കേര്‍സ് ജില്ലാ കണ്‍വീനര്‍ ബഷീര്‍ അഹ് മദ്, വഴിയോരക്കച്ചവട ക്ഷേമ സമിതി കണ്‍വീനര്‍ വി എം മുഹമ്മദലി ചെറുവത്തൂര്‍ എന്നിവര്‍ സംസാരിച്ചു. എഫ് ഐ ടി യു ജില്ലാ വൈസ് പ്രസിഡണ്ട് എം ഷഫീഖ് സ്വാഗതവും ജില്ലാ സെക്രട്ടറി എജി ജമാല്‍ നന്ദിയും പറഞ്ഞു. മാന്ദോപ്പ് മൈതാനിയില്‍ നിന്ന് ആരംഭിച്ച റാലി നഗരം ചുറ്റി പഴയ ബസ് സ്റ്റാന്‍ഡില്‍ സമാപിച്ചു. സലാം വലിയപറമ്പ്, അസ്മ അബ്ബാസ്, കേശവന്‍ പോത്താംകണ്ടം, ശാന്ത ബിരിക്കുളം, കെ മൊയ്തീന്‍ കുഞ്ഞി, അസീസ് കൊളവയല്‍, പി ലത്വീഫ് എന്നിവര്‍ നേതൃത്വം നല്‍കി.

എസ് ഡി ടി യു മെയ്ദിന റാലി എസ് ഡി പി ഐ ജില്ലാ വൈസ് പ്രസിഡന്റ് ഇഖ്ബാല്‍ ഹൊസങ്കടി ഉദ്ഘാടനം ചെയ്തു. എസ് ഡി ടി യു ജില്ലാ പ്രസിഡന്റ് അഷ്റഫ് കോളിയടുക്കം അധ്യക്ഷത വഹിച്ചു. ബഷീര്‍ ഹാജി സംസാരിച്ചു. സാലി നെല്ലിക്കുന്ന് സ്വാഗതവും ഹക്കീം നന്ദിയും പറഞ്ഞു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Trending, Trade Unions May Day Rally conducted
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?