തെക്കന്‍ കേരളത്തില്‍ തിരിച്ചടിയായി ശബരിമല; മലബാറില്‍ രാഹുല്‍ തരംഗവും മോദി വരുമെന്ന പേടിയും; കേരളത്തിലും അടിവേരിളകിയതോടെ ഭൂപടത്തില്‍ അടയാളപ്പെടുത്താനില്ലാതെ കമ്യൂണിസ്റ്റ് പാര്‍ട്ടി

കണ്ണൂര്‍:(www.kvartha.com 23/05/2019) തെക്കന്‍ കേരളത്തില്‍ ശബരിമല വിഷയവും ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ മോദി വീണ്ടും വരുമെന്ന പേടിയും തിരിച്ചടിയായതോടെ കേരളത്തിലും അടിവേരിളകി ഇടതുപക്ഷം. ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലത്തിന്റെ ഏകദേശ രൂപം ലഭിച്ചപ്പോള്‍ കേരളത്തില്‍ 20ല്‍ 19 ലും യുഡിഎഫ് ലീഡ് ചെയ്യുകയാണ്. ആലപ്പുഴയില്‍ എ എം ആരിഫ് മുന്നിട്ടുനില്‍ക്കുന്നുവെന്നത് മാത്രമാണ് എല്‍ഡിഎഫിന് ആശ്വാസം. ഇവിടെയും ലീഡ് നില മാറിമറിഞ്ഞുകൊണ്ടിരിക്കുകയാണ്.

 News, Kannur, Kerala, Sabarimala, UDF, LDF, Election,Trending, Loksabha election 2019 Kerala, UDF lead in 19 seats out of 20

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ തിരക്കിട്ട ശ്രമം നടത്തിയത് തെക്കന്‍ കേരളത്തില്‍ ഇടതുപക്ഷത്തിന് വന്‍തിരിച്ചടിയായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. വിശ്വാസസമൂഹം ഒന്നടങ്കം എല്‍ഡിഎഫിന് എതിരായി സമ്മതിദാനം വിനിയോഗിച്ചുവെന്നാണ് കാണുന്നത്. 2014ല്‍ എല്‍ഡിഎഫിന് 20ല്‍ എട്ട് സീറ്റ് ലഭിച്ചപ്പോള്‍ അഞ്ചും തെക്കന്‍ കേരളത്തില്‍ നിന്നായിരുന്നു. ആലത്തൂര്‍, തൃശൂര്‍, ചാലക്കുടി, ഇടുക്കി, ആറ്റിങ്ങല്‍ എന്നീ മണ്ഡലങ്ങളാണ് അന്ന് എല്‍ഡിഎഫിനൊപ്പം നിന്നത്. ശബരിമല വിഷയം തിരിച്ചടിയായി എന്നുപറയുമ്പോഴും എല്‍ഡിഎഫിന് ലീഡുള്ള ഏക മണ്ഡലം തെക്കന്‍ കേരളത്തിലേതാണെന്നതും ശ്രദ്ധേയമാണ്.

മലബാറില്‍ പൊതുവെ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ മോദി വരുമെന്ന പേടി പരന്നതിന്റെ ഫലം യുഡിഎഫിന് അനുകൂലമായി. അതോടൊപ്പം രാഹുല്‍ ഗാന്ധി വയനാട് മത്സരിക്കാനെത്തുകയും കൂടി ചെയ്തതോടെ പ്രവര്‍ത്തകരും ആവേശത്തിലായി. കഴിഞ്ഞ തവണ എല്‍ഡിഎഫ് ജയിച്ച കാസര്‍കോട്, കണ്ണൂര്‍, പാലക്കാട് മണ്ഡലങ്ങളില്‍ 10,000ല്‍ അധികം ലീഡുമായി മുന്നേറുകയാണ് യുഡിഎഫ്. ഇതില്‍ ഇടതുപക്ഷത്തിന്റെ കുത്തകയെന്ന് അവകാശപ്പെടാവുന്ന കാസര്‍കോടും പാലക്കാടും ഉള്‍പ്പെടും. ശക്തനായ എം ബി രാജേഷ് മത്സരിക്കുന്ന പാലക്കാട് ഇത്തവണ കൈവിടുമെന്ന ലക്ഷണമാണ് നിലവിലുള്ളത്. കഴിഞ്ഞ തവണ ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ക്ക് രാജേഷ് ജയിച്ച പാലക്കാട്ട് ഇത്തവണ ഡിസിസി പ്രസിഡന്റ് വി കെ ശ്രീകണ്ഠന്‍ 30,000 ത്തോളം വോട്ടുകള്‍ക്ക് മുന്നിലാണ്.

കേരളത്തില്‍ ഈ നിലയിലാണ് അന്തിമഫലമെങ്കില്‍ ഇന്ത്യയില്‍ നാമമാത്രമായി ഇടതുപക്ഷം മാറും. ആലപ്പുഴയ്ക്ക് പുറമെ കോയമ്പത്തൂരില്‍ മാത്രമാണ് നിലവില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥികള്‍ക്ക് ലീഡ് ഉള്ളത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kannur, Kerala, Sabarimala, UDF, LDF, Election,Trending, Loksabha election 2019 Kerala, UDF lead in 19 seats out of 20



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?