തൃക്കരിപ്പൂരിലെ കള്ളവോട്ട്; സി പി എം പ്രവര്‍ത്തകനെതിരെ കേസെടുത്തു; ലീഗ് പ്രവര്‍ത്തകര്‍ക്കെതിരേയും ഉടന്‍ കേസെടുക്കും
പയ്യന്നൂര്‍: (www.kvartha.com 04.05.2019) കാസര്‍കോട് ലോക്സഭാ മണ്ഡലത്തിലെ തൃക്കരിപ്പൂരില്‍ കള്ളവോട്ട് ചെയ്തതായി കണ്ടെത്തിയ സിപിഎം പ്രവര്‍ത്തകനെതിരെ പോലീസ് കേസെടുത്തു. ചീമേനി സ്വദേശി കെ. ശ്യാംകുമാറിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ 48-ാം നമ്പര്‍ ബൂത്തില്‍ ശ്യാംകുമാര്‍ കള്ളവോട്ട് ചെയ്തതായി കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി.
ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 171, ഉപവകുപ്പുകളായ സി,ഡി,എഫ് തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അവിഹിതമായ സ്വാധീനം ഉപയോഗിച്ച് ആള്‍മാറാട്ടം നടത്തി മറ്റൊരാളുടെ വോട്ട് രേഖപ്പെടുത്തി എന്നതാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.
ഇതുസംബന്ധിച്ച് കാസര്‍കോട് കലക്ടര്‍ ഡോ. ഡി. സജിത്ബാബു അന്വേഷിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. റിപ്പോര്‍ട്ട് വിശദമായി പഠിച്ചശേഷം ഇയാള്‍ക്കെതിരെ കേസെടുക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് ശ്യാംകുമാറിനെതിരെ കേസെടുക്കാന്‍ കലക്ടര്‍ ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.
അതേസമയം സി പി എമ്മിനു പിന്നാലെ മുസ്ലീം ലീഗിനെയും കള്ളവോട്ട് വിവാദം പിടികൂടിയിരിക്കയാണ്. പുതിയങ്ങാടിയില്‍ ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തതായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ സ്ഥിരീകരിച്ചതോടെ പാര്‍ട്ടി പ്രതിരോധത്തിലായിരിക്കുകയാണ്.
കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ പുതിയങ്ങാടി ജമാഅത്ത് യു പി സ്‌കൂളിലെ 69, 70 ബൂത്തുകളില്‍ നാല് ലീഗ് പ്രവര്‍ത്തകരാണ് കള്ളവോട്ട് ആരോപണം നേരിടുന്നത്. അന്വേഷണത്തില്‍ കള്ളവോട്ട് നടത്തിയതായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ വരണാധികാരിയായ കലക്ടറുടെ പരാതിയില്‍ ഇവര്‍ക്കെതിരെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.
അതേസമയം ലീഗ് പ്രവര്‍ത്തകര്‍ നിയമലംഘനം നടത്തിയിട്ടുണ്ടെന്ന് നിയമപരമായി തെളിഞ്ഞാല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് ലീഗ് നേതൃത്വം വ്യക്തമാക്കി. കാസര്‍കോട് ജില്ലാ കലക്ടര്‍ ഡി സജിത് ബാബു നടത്തിയ അന്വേഷണത്തില്‍ ഇപ്പോള്‍ വിദേശത്തുള്ള അബ്ദുല്‍ സമദുള്‍പ്പെടെ മൂന്നുപേര്‍ കള്ളവോട്ട് ചെയ്തെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്.
എന്നാല്‍ ആരോപണ വിധേയനായ ആഷിഖ് ഒന്നിലധികം തവണ 69-ാം നമ്പര്‍ ബൂത്തില്‍ പ്രവേശിക്കുന്നുണ്ടെങ്കിലും കള്ളവോട്ട് ചെയ്തോയെന്ന് തെളിയിക്കാനായില്ല. വെബ്കാസ്റ്റിംഗ് ദൃശ്യങ്ങള്‍ കൂടുതല്‍ വിശദമായി പരിശോധിക്കാനാണ് തിരുമാനം.
അതേസമയം ആരോപണ വിധേയനായ മുഹമ്മദ് ഫായിസ് ലീഗ് പ്രവര്‍ത്തകനല്ലെന്നും മൂന്നു വര്‍ഷം മുമ്പ് പാര്‍ട്ടി വിട്ടതായും യുവാവ് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. അബ്ദുല്‍ സമദും, കെ എം മുഹമ്മദും പാര്‍ട്ടി പ്രവര്‍ത്തകരാണോയെന്നു ലീഗ് പരിശോധിക്കും. പാര്‍ട്ടി അംഗങ്ങള്‍ കുറ്റം ചെയ്തെന്ന് നിയമപരമായി തെളിഞ്ഞാല്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാനാണ് ലീഗ് നേതൃത്വത്തിന്റെ തീരുമാനം.
അതേസമയം പിലാത്തറയില്‍ കള്ളവോട്ട് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മൂന്ന് സി പി എമ്മുകാര്‍ക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. കണ്ണൂര്‍ ചെറുതാഴം പഞ്ചായത്തംഗം എം വി സലീന, മുന്‍ അംഗം കെ പി സുമയ്യ, പത്മിനി എന്നിവര്‍ക്കെതിരെയാണ് പരിയാരം പോലീസ് കേസെടുത്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Trikaripur Bogus Voting: Action Against CPM Worker, Payyannur, News, Politics, Trending, Lok Sabha, Election, Police, Case, kasaragod, Kerala, Election Commission.

Powered by Info News For You

Comments
Post a Comment