സെപ്റ്റിക്ക് ടാങ്ക് വൃത്തിയാക്കാനിറങ്ങിയ മൂന്നുപേര്‍ ശ്വാസംമുട്ടി മരിച്ചു; രണ്ട് ജീവനുകള്‍ നഷ്ടപ്പെട്ടത് രക്ഷാപ്രവര്‍ത്തനത്തിനിടെ

മുംബൈ: (www.kvartha.com 04.05.2019) സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാനിറങ്ങിയ മൂന്ന് തൊഴിലാളികള്‍ ശ്വാസംമുട്ടി മരിച്ചു. നോയിഡ സെക്ടര്‍ 39ലെ കെട്ടിടത്തിലെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് വിഷപ്പുക ശ്വസിച്ച് തൊഴിലാളികള്‍ മരിച്ചത്.

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ തൊഴിലാളികളില്‍ ഒരാള്‍ ബോധരഹിതനായി വീണു. ഇയാളെ രക്ഷിക്കാനായി സെപ്റ്റിക് ടാങ്കിന് ഉള്ളിലേക്ക് ഇറങ്ങി വിഷപ്പുക ശ്വസിച്ചാണ് മറ്റ് രണ്ട് തൊഴിലാളികള്‍ മരിച്ചത്. സുരക്ഷാ മാനദണ്ഡങ്ങള്‍ ഒന്നും പാലിക്കാതെ ജോലി ചെയ്ത ഇവര്‍ക്ക് ഓക്‌സിജന്‍ മാസ്‌ക് പോലും നല്‍കിയിരുന്നില്ല. സംഭവത്തില്‍ കെട്ടിടം നിര്‍മ്മിച്ചയാളെയും നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിച്ചയാളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, Mumbai, News, Labours, Death, Septic Tank, 3 Labourers Die While Cleaning Septic Tank In Maharashtra


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?