പെരിയ ഇരട്ടക്കൊല: വിദേശത്തേക്ക് മുങ്ങിയപ്രതി മംഗളൂരു എയര്‍പോര്‍ട്ടില്‍ പിടിയില്‍


കാസര്‍കോട്: (www.evisionnews.co) പെരിയ ഇരട്ടക്കൊല കേസില്‍ വിദേശത്തേക്ക് കടന്ന എട്ടാം പ്രതി മംഗളൂരു വിമാനത്താവളത്തില്‍ പിടിയിലായി. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത പാക്കം സ്വദേശി സുബീഷിനെയാണ് മംഗളൂരു വിമാനത്താവളത്തില്‍ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റു ചെയ്തത്. കൊലപാതകം നടന്ന് രണ്ടുദിവസത്തിന് ശേഷം ഷാര്‍ജയിലേക്ക് കടന്നതായിരുന്നു പ്രതി.

വ്യാഴാഴ്ച പുലര്‍ച്ചെ 2.30മണിയോടെയായിരുന്നു പ്രതിയെ പിടിയിലായത്. പ്രതിയെ വ്യാഴാഴ്ച തന്നെ ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ ഫെബ്രുവരി 17നാണ് കല്ല്യോട്ട് നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നത്. 












Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?