കേന്ദ്രം മടക്കിയ പേരുകള്‍ വീണ്ടും ശുപാര്‍ശ ചെയ്തു; നിലപാടിലുറച്ച് കൊളീജിയം, സീനിയോറിറ്റിയേക്കാള്‍ മികവിനാണ് പ്രാധാന്യമെന്നും തുടര്‍ച്ചയായി ഒരു ജഡ്ജിയുടെ നിയമനത്തിന് സര്‍ക്കാര്‍ തടസ്സം നില്‍ക്കുന്നത് ശരിയായ പ്രവണതയല്ലെന്നും വിലയിരുത്തല്‍

ന്യൂഡല്‍ഹി: (www.kvartha.com 10.05.2019) ഹൈക്കോടതി ചീഫ്ജസ്റ്റിസുമാരെ സുപ്രീംകോടതിയിലേക്ക് ഉയര്‍ത്തണമെന്ന വിഷയത്തില്‍ നിലപാടില്‍ ഉറച്ച് കൊളീജിയം. ജാര്‍ഖണ്ഡ് ഹൈക്കോടതി ചീഫ്ജസ്റ്റിസ് അനിരുദ്ധ ബോസിനെയും ഗുവാഹത്തി ഹൈക്കോടതി ചീഫ്ജസ്റ്റിസ് എ എസ് ബൊപ്പണ്ണയെയും സുപ്രീംകോടതിയിലേക്ക് ഉയര്‍ത്തണമെന്ന ശുപാര്‍ശ നേരത്തെ കേന്ദ്രസര്‍ക്കാര്‍ മടക്കിയിരുന്നു. പ്രാദേശികപ്രാതിനിധ്യവും സീനിയോറിറ്റിയും ചൂണ്ടിക്കാണിച്ചായിരുന്നു കേന്ദ്ര നടപടി.

National, News, New Delhi, High Court, Supreme Court of India, Judge, Central Government, The names returned to the center have been recommended again,It is more important than the seniority


മികവിനാണ് പ്രാധാന്യമെന്നും സീനിയോറിറ്റിയേക്കാള്‍ അത് പരിഗണിക്കണം എന്ന് ചൂണ്ടികാണിച്ചാണ് കൊളീജിയം വീണ്ടും അതേ പേരുകള്‍ ശുപാര്‍ശ ചെയ്തത്. കൊളീജിയം രണ്ടാമതും ശുപാര്‍ശ ചെയ്താല്‍ ജഡ്ജിമാരുടെ നിയമനം കേന്ദ്രം അംഗീകണം. തുടര്‍ന്ന് ഉത്തരവ് പുറപ്പെടുവിക്കുന്നതാണ് കീഴ്വഴക്കം. ഹൈക്കോടതി ജഡ്ജിമാരുടെ അഖിലേന്ത്യാസീനിയോറിറ്റി പട്ടികപ്രകാരം അനിരുദ്ധ ബോസ് 12-ാം സ്ഥാനത്തും ബൊപ്പണ്ണ 36-ാം സ്ഥാനത്തുമാണ്.

നിസ്സാര കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കൊളീജിയം ശുപാര്‍ശകള്‍ കേന്ദ്രസര്‍ക്കാര്‍ മടക്കുന്നത് എന്ന പരാതി ഉയര്‍ന്ന് വരികയാണ്. നേരത്തെ കേന്ദ്രസര്‍ക്കാര്‍ ജസ്റ്റിസ് അനിരുദ്ധ ബോസിനെ ഡല്‍ഹി ഹൈക്കോടതി ചീഫ്ജസ്റ്റിസായി നിയമിക്കണമെന്ന ശുപാര്‍ശ മടക്കിയ സാഹചര്യത്തിലാണ് അദ്ദേഹത്തെ ജാര്‍ഖണ്ഡ് ഹൈക്കോടതി ചീഫ്ജസ്റ്റിസായി നിയമിച്ചത്. തുടര്‍ച്ചയായി ഒരു ജഡ്ജിയുടെ നിയമനത്തിന് സര്‍ക്കാര്‍ തടസ്സം നില്‍ക്കുന്നത് ശരിയായ പ്രവണതയല്ലെന്ന് വിലയിരുത്തുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, News, New Delhi, High Court, Supreme Court of India, Judge, Central Government, The names returned to the center have been recommended again,It is more important than the seniority.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?