റമദാന്‍; യുഎഇയില്‍ പുതുക്കിയ ജോലിസമയം പ്രഖ്യാപിച്ചു; പുതിയ സമയക്രമം ഇങ്ങനെ

ദുബൈ: (www.kvartha.com 03.05.2019) യുഎഇയില്‍ റമദാന്‍ മാസത്തിലെ പൊതു-സ്വകാര്യ മേഖലകളിലെ ജോലിസമയം പ്രഖ്യാപിച്ചു. അഞ്ചു മണിക്കൂര്‍ മാത്രമാണ് റമദാന്‍ മാസത്തിലെ ഗവണ്‍മെന്റ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തിസമയം. രാവിലെ 9 മണിക്ക് തുറക്കുന്ന ഓഫീസുകള്‍ ഉച്ചയ്ക്ക് രണ്ട് മണിക്ക് അടയ്ക്കും.

സ്വകാര്യ മേഖലയിലെ ജോലിസമയവും വെട്ടിക്കുറച്ചിട്ടുണ്ട്. രണ്ട് മണിക്കൂര്‍ ജോലിസമയം സ്വകാര്യ മേഖലയില്‍ ഇളവ് ചെയ്തു. അമുസ്ലിങ്ങള്‍ക്കും ജോലി സമയത്തില്‍ രണ്ട് മണിക്കൂര്‍ ഇളവ് ലഭിക്കും. എന്നാല്‍ ഓവര്‍ടൈം ജോലികള്‍ക്ക് ഈ സമയക്രമം ബാധകമല്ല.


റമദാന്‍ മാസത്തിലെ ജോലി സമയത്തില്‍ പ്രഖ്യാപിച്ചിരിക്കുന്ന ഇളവ് നല്‍കിയില്ലെങ്കില്‍ തൊഴിലുടമയ്‌ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മാനവവിഭവ ശേഷി-സ്വദേശിവത്കരണ മന്ത്രാലയം വ്യക്തമാക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: World, Gulf, UAE, Dubai, Job, News, Time, Ramadan 2019 work hours for UAE Public- Private sector announced


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?