തെരഞ്ഞെടുപ്പും കഴിഞ്ഞു, മോഡി വീണ്ടും അധികാരത്തിലെത്തുകയും ചെയ്തു; രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില കുതിച്ചുയരുന്നു

ന്യൂഡല്‍ഹി: (www.kvartha.com 25.05.2019) തെരഞ്ഞെടുപ്പും കഴിഞ്ഞു, മോഡി വീണ്ടും അധികാരത്തിലെത്തുകയും ചെയ്തു. ഇതിനു പിന്നാലെ രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില കുതിച്ചുയരുന്നു. വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി ഡീസലിനും പെട്രോളിനും ലിറ്ററിന് 27 പൈസയും 13 പൈസയുമാണ് കൂട്ടിയത്.

തിരുവനന്തപുരത്ത് പെട്രോളിന് 74.60 രൂപയും 71.37 രൂപയുമാണ്. പെട്രോളിന് കൊച്ചിയില്‍ 73.15 രൂപയും ഡീസലിന് 70.01 രൂപയുമാണ് വെള്ളിയാഴ്ചത്തെ വില. മേയ് 20 മുതലാണ് എണ്ണക്കമ്പനികള്‍ വില കൂട്ടാന്‍ തുടങ്ങിയത്. ഡീസലിന് 16ഉം പെട്രോളിന് 10 പൈസയുമാണ് വര്‍ധിച്ചത്.

Fuel retailers hike petrol, diesel prices on Friday, petrol selling at this much in Delhi, New Delhi, News, Business, Petrol Price, diesel, Increased, Trending, National

ഡെല്‍ഹിയില്‍ പെട്രോളിന് ലിറ്ററിന് 71.53രൂപയാണ് ശനിയാഴ്ചത്തെ വില, കഴിഞ്ഞദിവസം 71.39രൂപയായിരുന്നു. ഡീസല്‍ ലിറ്ററിന് 66.57 രൂപയാണ് ശനിയാഴ്ചത്തെ വില, കഴിഞ്ഞദിവസം 66.45 ആയിരുന്നു.

കൊല്‍ക്കത്തയില്‍ ശനിയാഴ്ച പെട്രോളിന് 14 പൈസ കൂടി ലിറ്ററിന് 73.60രൂപയായി. കഴിഞ്ഞദിവസം 73.46 രൂപയായിരുന്നു. ഡീസലിന് കഴിഞ്ഞ ദിവസത്തേക്കാള്‍ 12 പൈസ വര്‍ധിച്ച് 68.21 രൂപയായി. മുംബൈയിലും ശനിയാഴ്ച പെട്രോളിന് 14 പൈസയാണ് വര്‍ധിച്ചിരിക്കുന്നത്. ലിറ്ററിന് 77.14 രൂപയാണ് ശനിയാഴ്ചത്തെ വില. ഡീസലിന് കഴിഞ്ഞദിവസത്തേക്കാള്‍ 12പൈസ വര്‍ധിച്ച് 69.63രൂപയായി. ചെന്നൈയില്‍ പെട്രോള്‍ ലിറ്ററിന് വെള്ളിയാഴ്ചത്തേക്കാള്‍ 15പൈസ വര്‍ധിച്ച് 74.25രൂപയും ഡീസലിന് 13പൈസ വര്‍ധിച്ച് 70.37രൂപയുമാണ് ശനിയാഴ്ചത്തെ വില.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന് വില കുറയുന്നതിനിടെയാണ് രാജ്യത്ത് പെട്രോള്‍,ഡീസല്‍ വില കുത്തനെ കൂടിക്കൊണ്ടിരിക്കുന്നത്. ഈ വര്‍ഷം ആരംഭിച്ചതിനു ശേഷം രാജ്യത്ത് പെട്രോള്‍ ലിറ്ററിന് നാലു രൂപയും ഡീസല്‍ വില ലിറ്ററിന് അഞ്ചു രൂപയും വര്‍ധിപ്പിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Fuel retailers hike petrol, diesel prices on Friday, petrol selling at this much in Delhi, New Delhi, News, Business, Petrol Price, diesel, Increased, Trending, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?