സ്ഥലക്കച്ചവടവുമായി ബന്ധപ്പെട്ട തര്‍ക്കം ഏറ്റുമുട്ടലില്‍ കലാശിച്ചു; ക്രിമിനല്‍ സംഘങ്ങള്‍ തമ്മില്‍ വെടിവെയ്പ്പ്; രണ്ട് പേര്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: (www.kvartha.com 20.05.2019) സ്ഥലക്കച്ചവടവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവിലുണ്ടായ വെടിവെയ്പ്പില്‍ രണ്ടുപേര്‍  കൊല്ലപ്പെട്ടു. ഞായറാഴ്ച്ച തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലാണ് സംഭവം. പ്രവീണ്‍ ഗലോട്ട്, വികാസ് ദലാല്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. സ്ഥലക്കച്ചവടവുമായി ബന്ധപ്പെട്ട തര്‍ക്കം ക്രിമിനല്‍ സംഘങ്ങള്‍ തമ്മിലുള്ള വെടിവെയ്പ്പില്‍ കലാശിക്കുകയായിരുന്നു.

ധ്വാര്‍ക മോര്‍ മെട്രോ സ്‌റ്റേഷനു സമീപം വൈകുന്നേരം നാലോടെയാണ് സംഭവം നടന്നത്.
കൊല്ലപ്പെട്ടവരുടെ പേരില്‍ കൊലപാതക കേസുകള്‍ ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളും മോഷണകേസുകളും നിലവിലുണ്ടെന്ന് പോലീസ് പറയുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: New Delhi, National, News, Clash, Death, Shoot Out, Two wanted criminals killed in shootout in Dwarka. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?