പ്രതിയെ ശിക്ഷിക്കരുതെന്ന് സാക്ഷി കോടതിയില്‍; കെവിന്‍ വധക്കേസില്‍ നാടകീയസംഭവങ്ങള്‍
കോട്ടയം: (www.kvartha.com 22.05.2019) പ്രമാദമായ കെവിന്‍ വധക്കേസില്‍ ക്രോസ് വിസ്താരത്തിനിടെ കോടതിയില്‍ നാടകീയസംഭവങ്ങള്‍. പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ ഭാര്യയുടെ ബന്ധുക്കള്‍ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ വിചാരണയ്ക്കിടെ സാക്ഷി വീണ്ടും കൂറുമാറി. കേസിലെ അറുപതാം സാക്ഷിയായ റംഷീദും, മറ്റൊരു സാക്ഷിയായ പ്രിന്‍സ് ക്ലമന്റുമാണ് കൂറുമാറിയത്. ഒമ്പതാം പ്രതിയായ ടിന്റു ജെറോമിന് അനുകൂലമായാണ് ഇവര്‍ മൊഴി നല്‍കിയത്. ഇതേതുടര്‍ന്ന് റംഷീദിനെ കോടതി കൂറുമാറിയതായി പ്രഖ്യാപിച്ചു. കേസില്‍ ഇതുവരെ ആറ് പേരാണ് കൂറുമാറിയത്.
ടിന്റുവും താനും ആത്മസുഹൃത്തുക്കളാണെന്നും ടിന്റുവിനെ ശിക്ഷിക്കരുതെന്നും റംഷീദ് ക്രോസ് വിസ്താരത്തിനിടെ പറഞ്ഞു. ചൊവ്വാഴ്ച പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എസ് ജയചന്ദ്രന്‍ മുമ്പാകെ നടന്ന വിചാരണയ്ക്കിടെയാണ് സാക്ഷികള്‍ മൊഴിമാറ്റിപ്പറഞ്ഞത്. അതേസമയം മൊഴിമാറ്റം കേസിനെ ബാധിക്കില്ലെന്ന് പ്രോസിക്യൂഷന്‍ പറയുന്നു.
കെവിനെ തട്ടിക്കൊണ്ടുപോയ ദിവസം ടിന്റു തന്നെ മൊബൈലില്‍ വിളിച്ച് വിവരങ്ങള്‍ പറഞ്ഞിരുന്നതായി റംഷീദ് നേരത്തെ പോലീസിനോട് പറഞ്ഞിരുന്നു. പ്രോസിക്യൂഷന്റെ വിസ്താരത്തിനിടെയും റംഷീദ് പോലീസിന് നല്‍കിയ മൊഴിയില്‍ ഉറച്ചു നിന്നിരുന്നു. എന്നാല്‍ ചൊവ്വാഴ്ച നടന്ന ക്രോസ് വിസ്താരത്തിനിടെ ടിന്റു വിളിച്ച നമ്പരിനെക്കുറിച്ചും സംസാരിച്ച കാര്യങ്ങളെക്കുറിച്ചും വ്യക്തമായി ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ലെന്ന് റംഷീദ് പറഞ്ഞു. എന്നാല്‍ ജുഡിഷ്യല്‍ കസ്റ്റഡിയിലുള്ള മൊബൈല്‍ സ്വിച്ച് ഓണ്‍ ചെയ്ത് പരിശോധിച്ചപ്പോള്‍ റംഷീദിന്റെ നമ്പര്‍ ഫോണില്‍ നിന്നു കണ്ടെത്തി.
ജെറോം ഉപയോഗിച്ചിരുന്നത് സഹോദരന്‍ പ്രിന്‍സ് വാങ്ങി നല്‍കിയ മൊബൈലാണ്. പോലീസ് അന്വേഷണത്തിനിടെ മൊബൈല്‍ വാങ്ങി നല്‍കിയത് താനാണെന്ന് പ്രിന്‍സ് സമ്മതിച്ചിരുന്നു. എന്നാല്‍, ടിന്റുവിന്റെ മൊബൈലിനെപ്പറ്റി അറിയില്ലെന്നായിരുന്നു ചൊവ്വാഴ്ച പ്രിന്‍സ് കോടതിയില്‍ പറഞ്ഞത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം
)

Keywords: Kerala, News, Murder, Case, Accused, Court, Police, Kevin murder case: Witness defected again.
Powered by Info News For You

Comments
Post a Comment