ആധാര്‍ കേന്ദ്രങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; മുന്‍ മന്ത്രി വി എസ് ശിവകുമാറിന്റെ പേഴ്‌സണല്‍ സെക്രട്ടറിയുടെ മകള്‍ ഇന്ദുജ നായര്‍ ഒളിവില്‍

തിരുവനന്തപുരം: (www.kvartha.com 12.05.2019) ആധാര്‍ കേന്ദ്രങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ മുന്‍ മന്ത്രിയുടെ പേഴ്‌സണല്‍ സെക്രട്ടറിയുടെ മകള്‍ ഒളിവില്‍. മുന്‍ മന്ത്രിയും തിരുവനന്തപുരം എംഎല്‍എയുമായ വി എസ് ശിവകുമാറിന്റെ പേഴ്‌സണല്‍ സെക്രട്ടറിയുടെ മകള്‍ ഇന്ദുജ നായരാണ് ഒളിവില്‍ പോയത്.

തിരുവനന്തപുരം ജില്ലയില ആധാര്‍ സേവന കേന്ദ്രങ്ങളില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് ലക്ഷങ്ങള്‍ തട്ടിപ്പ് നടത്തിയത്. 27 ഉദ്യോഗാര്‍ത്ഥികളില്‍ നിന്നായി ലക്ഷങ്ങളാണ് ഇന്ദുജ കൈക്കലാക്കിയത്. വി എസ് ശിവകുമാര്‍ എംഎല്‍എയുടെ പേഴ്‌സണ്‍ സെക്രട്ടറി വാസുദേവന്‍ നായരുടെ മകളാണ് ഇന്ദുജയെന്ന് പോലീസ് പറയുന്നു.

ഓരോ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും രണ്ടുലക്ഷം മുതല്‍ അഞ്ച് ലക്ഷം രൂപ വരെ വാങ്ങിയെന്നാണ് പരാതി. തട്ടിപ്പിനിരയായവര്‍ മ്യൂസിയം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് എംഎല്‍എ വി എസ് ശിവകുമാറിന്റെ പേഴ്‌സണല്‍ സെക്രട്ടറി വാസുദേവന്‍ നായരുടെ മകളാണ് തട്ടിപ്പിന് പിന്നിലെന്ന് വ്യക്തമായത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്ദുജ നായര്‍ക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കേസിലെ മുഖ്യപ്രതി ഇന്ദുജ ഒളിവിലാണെന്ന് പോലീസ് അറിയിച്ചു. പരാതി ലഭിച്ചെന്നറിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പ്രതി ഒളിവില്‍ പോയതാണെന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നത്. അതേസമയം ഇന്ദുജയെ കാണാനില്ലെന്ന പരാതിയും പോലീസിന് ലഭിച്ചിട്ടുണ്ട്.



Keywords: Kerala, Thiruvananthapuram, News, Minister, V.S Shiva Kumar, MLA, Job, Cash, Cheating, Cheating: V S Shivakumar MLA's Personal secratary's daughter absconded 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?