'ഇവിടെ മാലിന്യ പ്രശ്നത്തില്‍ പോലും മതവും ജാതിയുമുണ്ട്' കാസര്‍കോട്ടുകാര്‍ക്കെതിരെ വര്‍ഗീയ പരാമര്‍ശവുമായി ജില്ലാ കലക്ടര്‍

കാസര്‍കോട് (www.evisionnews.co): കാസര്‍കോട് ജില്ലയിലെ മാലിന്യ പ്രശ്നത്തിന് പോലും വര്‍ഗീയ നിറംനല്‍കി ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബു. മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ പങ്കെടുത്ത പരിപാടിയിലാണ് കലക്ടര്‍ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തി ജില്ലയിലെ ജനങ്ങളെ അപമാനിച്ചത്. ജില്ലയിലെ പല ഭാഗങ്ങളിലുമുള്ള മാലിന്യ പ്രശ്നം പരിഹരിക്കാന്‍ കലക്ടറുടെ നേതൃത്ത്വത്തില്‍ എന്തെങ്കിലും മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് ശ്രോതാക്കളിലൊരാള്‍ ആവശ്യപ്പെട്ടു. ഇതിനു മറുപടി പറയുകയായിരുന്നു കലക്ടര്‍.

ഞാന്‍ തിരുവനന്തപുരത്തുകാരനാണ്, എന്റെ വീട്ടില്‍ മാലിന്യ പ്രശ്നമില്ല. കാരണം ഭക്ഷണം വേസ്റ്റ് ആയാല്‍ എന്റെ വീട്ടില്‍ വളര്‍ത്തുന്ന മൂന്ന് പട്ടികള്‍ക്ക് കൊടുക്കും. ഇല്ലെങ്കില്‍ ഞങ്ങളുടെ നാട്ടിലൊക്കെ ഒരുപാട് പന്നി ഫാമുകള്‍ ഉണ്ട്, അങ്ങോട്ട് കൊണ്ട് പോകും. ഇവിടെ മതപരമായ പ്രശ്നം കാരണം പട്ടിയെ വളര്‍ത്താനോ പന്നി ഫാം ഉണ്ടാക്കാനോ പറ്റില്ലല്ലോ. കാസര്‍കോട് ജില്ലയിലെ മാലിന്യ പ്രശ്നത്തില്‍ പോലും മതവും ജാതിയുമുണ്ട് എന്നായിരുന്നു കലകട്റുടെ വിവാദ പ്രസ്താവന.

ജില്ലയിലെ ജനങ്ങള്‍ കലാ ബോധാമില്ലാത്തവരും ജന പ്രതിനിധികള്‍ കഴിവില്ലാത്തവരും കോളജ് അധ്യാപകര്‍ ഉത്തരവാദിത്വമില്ലാത്തവരും ആണെന്നും പറഞ്ഞുവെക്കുന്നുണ്ട് കലക്ടര്‍. ജില്ലയിലെ ക്രമസമാധാന പ്രശ്നങ്ങളെയും ലഹരിമാഫിയയെയും കുറിച്ചു വാചാലനാവുന്ന കലക്ടര്‍ പക്ഷേ കറന്തക്കാടു തൊട്ട് മധൂര്‍ വരെ ഉള്ള സംഘപരിവാര്‍ നിയന്ത്രണത്തിലുള്ള പ്രദേശങ്ങള്‍ ജില്ലയില്‍ സൃഷ്ടിക്കുന്ന ക്രമസമാധാന പ്രശ്നങ്ങളെ കുറിച്ചു മനപ്പൂര്‍വം മൗനം പാലിക്കുകയും ചെയ്യുന്നുണ്ട്്. സംസ്ഥാനമൊട്ടുക്കും നേരിടുന്ന പ്രശ്നങ്ങളിലൊന്നായ മാലിന്യപ്രശ്നം പരാമര്‍ശിക്കുന്നിടത്ത് പോലും വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുന്ന കലക്ടര്‍ക്കെതിരെ സാമൂഹിക മാധ്യമങ്ങളിലടക്കം പ്രതിഷേധം ശക്തമായിരിക്കുകയാണ്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?