ബഹിരാകാശ ദൗത്യത്തിനായി പുറപ്പെട്ട ചൈനയുടെ റോക്കറ്റ് പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകം തകര്‍ന്നു; ദൃശ്യങ്ങള്‍ പുറത്ത്
ബീജിംഗ്: (www.kvartha.com 27.05.2019) ചൈനയുടെ അതീവരഹസ്യ ബഹിരാകാശ ദൗത്യത്തിനായി പുറപ്പെട്ട റോക്കറ്റ് തകരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ലോങ് മാര്‍ച്ച് 4സി റോക്കറ്റും സാറ്റലൈറ്റുമാണ് ഭൂമിയില്‍ നിന്നും പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകം തന്നെ തകര്‍ന്നത്. ഈ വര്‍ഷം ചൈനയുടെ രണ്ടാമത്തെ റോക്കറ്റാണ് തകര്‍ന്നുവീഴുന്നത്. നേരത്തെ മാര്‍ച്ചില്‍ ചൈനീസ് ബഹിരാകാശ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ വണ്‍സ്പേസിന്റെ വിക്ഷേപണവും പരാജയപ്പെട്ടിരുന്നു.
വിക്ഷേപണത്തിന് മുന്‍പ് മേഖലയിലൂടെ വിമാനങ്ങള്‍ പറക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതടക്കമുള്ള മുന്‍കരുതലുകളെല്ലാം എടുത്തിരുന്നു. എന്നാല്‍ പതിവുപോലെ ഔദ്യോഗികമായി അറിയിപ്പൊന്നും ചൈന നടത്തിയിരുന്നില്ല. ഉത്തര ഷാന്‍സി പ്രവിശ്യയിലെ ടായുവാന്‍ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തില്‍ നിന്നായിരുന്നു വിക്ഷേപണം. കുതിച്ചുയര്‍ന്ന റോക്കറ്റ് മിനിറ്റുകള്‍ക്കകം തന്നെ നിശ്ചിത പാതയില്‍ നിന്നുമാറുകയും തകര്‍ന്നുവീഴുകയുമായിരുന്നു.

ചൈനീസ് സോഷ്യല്‍മീഡിയയിലാണ് റോക്കറ്റ് തകരുന്നതിന്റെ ദൃശ്യങ്ങളും വിഡിയോയും ആദ്യമായി പുറത്തുവന്നത്. വളഞ്ഞുപുളഞ്ഞ് പുകപടരുന്നതും ഒരു വെളുത്ത വസ്തു താഴേക്ക് വീഴുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇത് റോക്കറ്റിന്റെ ഭാഗവും സാറ്റലൈറ്റുമാണെന്നാണ് കരുതുന്നത്. വിക്ഷേപണം നടന്ന് 15 മണിക്കൂറിന് ശേഷം ചൈനീസ് ബഹിരാകാശ ദൗത്യം പരാജയപ്പെട്ടതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ആദ്യ രണ്ട് ഘട്ടങ്ങളിലും റോക്കറ്റ് കാര്യക്ഷമമായി പ്രവര്‍ത്തിച്ചെന്നും നിര്‍ണായകമായ മൂന്നാം ഘട്ടത്തിലാണ് തിരിച്ചടിയുണ്ടായതെന്നും റോക്കറ്റിന്റേയും സാറ്റലൈറ്റിന്റേയും അവശിഷ്ടങ്ങള്‍ ഭൂമിയില്‍ പതിച്ചെന്നും സിന്‍ഹുവയുടെ റിപ്പോര്‍ട്ടിലുണ്ട്. ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍മീഡിയ വെബ്സൈറ്റുകളില്‍ റോക്കറ്റ് അവശിഷ്ടങ്ങളുടേയും റോക്കറ്റ് തകര്‍ന്നുവീഴുന്നതിന്റേയും ദൃശ്യങ്ങളും ചിത്രങ്ങളും പ്രചരിച്ചിരുന്നു.
രണ്ട് ഡസണ്‍ തവണയെങ്കിലും ചൈനീസ് സാറ്റലൈറ്റുകളേയും വഹിച്ചുകൊണ്ട് വിജയകരമായി ദൗത്യം പൂര്‍ത്തിയാക്കിയ ചരിത്രമുള്ള റോക്കറ്റാണ് ലോങ് മാര്‍ച്ച് 4സി. 2016 ഓഗസ്റ്റിലാണ് ഈ റോക്കറ്റിന്റെ ദൗത്യം അവസാനമായി പരാജയപ്പെടുന്നത്. Yaogan-33 എന്ന സാറ്റലൈറ്റ് ബഹിരാകാശത്തെത്തിക്കുകയായിരുന്നു ഇത്തവണത്തെ ലോങ് മാര്‍ച്ച് 4സിയുടെ ദൗത്യം. കാര്‍ഷിക- നിരീക്ഷണ സാറ്റലൈറ്റാണ് ഇതെന്ന് ചൈന അവകാശപ്പെടുമ്പോഴും പാശ്ചാത്യരാജ്യങ്ങള്‍ ഇത് പൂര്‍ണമായും മുഖവിലക്കെടുത്തിട്ടില്ല.

— LaunchStuff (@LaunchStuff) May 22, 2019
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Video Reveals Top-Secret Chinese Space Mission Exploded After Launch, Beijing, News, Technology, Business, Video, Flight, World.

Powered by Info News For You

Comments
Post a Comment