രാജ്യത്തെ സോളാര്‍ വിപണി ഒന്നടങ്കം പിടിച്ചെടുക്കാനുള്ള പദ്ധതിയുമായി അദാനി ഗ്രൂപ്പ്; കുറഞ്ഞ വിലയ്ക്ക് സോളാര്‍ മൊഡ്യൂളുകളും പാനലകളും നിര്‍മിക്കുകയെന്നത് കമ്പനി ലക്ഷ്യമെന്ന് അദാനി സോളാര്‍ വക്താവ്
മുബൈ: (www.kvartha.com 28.05.2019) അദാനി ഗ്രൂപ്പ് രാജ്യത്തെ സോളാര്‍ വിപണി ഒന്നടങ്കം പിടിച്ചെടുക്കാനുള്ള പദ്ധതിയുമായി രംഗത്തെത്തി. അദാനി സോളാര്‍ ലക്ഷ്യമിടുന്നത് ഇന്ത്യയിലെ സോളാര്‍ വിപണിയുടെ 50 ശതമാനം അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ പിടിച്ചെടുക്കാനാണ്.
ചൈനയില്‍ നിന്നാണ് നിലവില്‍ ഇന്ത്യയിലെ 80 ശതമാനം സോളാര്‍ ഉല്‍പന്നങ്ങളും വരുന്നതെങ്കില്‍ കേവലം 10 ശതമാനം മാത്രമാണ് അദാനി ഗ്രൂപ്പിന്റെ സോളാര്‍ വിപണി വിഹിതം. കുറഞ്ഞ വിലയ്ക്ക് വില്‍ക്കാവുന്നതും ഏറെ കാലം നീണ്ടുനില്‍ക്കുന്നതുമായ സോളാര്‍ പാനലുകള്‍ അദാനി സോളാര്‍ വിപണിയിലേക്ക് എത്തും. കഴിഞ്ഞ മൂന്നു മാസത്തിനിടയ്ക്ക് ഏഴു മേഖലകളിലേക്ക് സോളാര്‍ പാനലുകളുടെ വിതരണ ശൃംഖല അദാനി സോളാര്‍ വിപുലീകരിച്ചിരുന്നു.
രാജ്യത്തെ 500 നഗരങ്ങള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്നാണ് വ്യക്തമാക്കാനാകുന്നത്. അദാനി സോളാര്‍ വക്താവ് പറഞ്ഞത് കുറഞ്ഞ വിലയ്ക്ക് സോളാര്‍ മൊഡ്യൂളുകളും പാനലകളും നിര്‍മിക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം. തമിഴ്‌നാട് കേന്ദ്രീകരിച്ചാണ് അദാനി സോളാര്‍ പ്രവര്‍ത്തിക്കുന്നത്. പദ്ധതി നടപ്പിലാക്കുന്നത് കെ പവര്‍ സോളാറുമായി ചേര്‍ന്നായിരിക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Adani starts solar panel, Mumbai, News, National, Technology, Business
ചൈനയില്‍ നിന്നാണ് നിലവില്‍ ഇന്ത്യയിലെ 80 ശതമാനം സോളാര്‍ ഉല്‍പന്നങ്ങളും വരുന്നതെങ്കില്‍ കേവലം 10 ശതമാനം മാത്രമാണ് അദാനി ഗ്രൂപ്പിന്റെ സോളാര്‍ വിപണി വിഹിതം. കുറഞ്ഞ വിലയ്ക്ക് വില്‍ക്കാവുന്നതും ഏറെ കാലം നീണ്ടുനില്‍ക്കുന്നതുമായ സോളാര്‍ പാനലുകള്‍ അദാനി സോളാര്‍ വിപണിയിലേക്ക് എത്തും. കഴിഞ്ഞ മൂന്നു മാസത്തിനിടയ്ക്ക് ഏഴു മേഖലകളിലേക്ക് സോളാര്‍ പാനലുകളുടെ വിതരണ ശൃംഖല അദാനി സോളാര്‍ വിപുലീകരിച്ചിരുന്നു.
രാജ്യത്തെ 500 നഗരങ്ങള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്നാണ് വ്യക്തമാക്കാനാകുന്നത്. അദാനി സോളാര്‍ വക്താവ് പറഞ്ഞത് കുറഞ്ഞ വിലയ്ക്ക് സോളാര്‍ മൊഡ്യൂളുകളും പാനലകളും നിര്‍മിക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം. തമിഴ്‌നാട് കേന്ദ്രീകരിച്ചാണ് അദാനി സോളാര്‍ പ്രവര്‍ത്തിക്കുന്നത്. പദ്ധതി നടപ്പിലാക്കുന്നത് കെ പവര്‍ സോളാറുമായി ചേര്‍ന്നായിരിക്കും.
Keywords: Adani starts solar panel, Mumbai, News, National, Technology, Business
Powered by Info News For You

Comments
Post a Comment