കാട്ടുപന്നി കുറുകെചാടി; സ്‌കൂട്ടര്‍ മറിഞ്ഞ് യുവാവിന് പരിക്ക്

രാജപുരം: (www.kasargodvartha.com 11.05.2019) കാട്ടുപന്നി കുറുകെചാടിയതിനെ തുടര്‍ന്ന് സ്‌കൂട്ടര്‍ മറിഞ്ഞ് യുവാവിന് പരിക്കേറ്റു. കോളിച്ചാല്‍ കൊളപ്പുറത്തെ ജനകീയ ജീപ്പിന്റെ ഡ്രൈവര്‍ ടി വിനീതി (31)നാണ് പരിക്കേറ്റത്. പൂടംകല്ല് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിട്ടുയ വിനീതിന്റെ ഇരുകൈകള്‍ക്കും പരിക്കുണ്ട്. വെള്ളിയാഴ്ച രാവിലെ ഏഴുമണിയോടെയാണ് അപകടമുണ്ടായത്.

ജോലിക്ക് പോകുന്നതിനിടെ കാട്ടുപന്നി സ്‌കൂട്ടറിന് മുന്നിലേക്ക് എടുത്തുചാടുകയും നിയന്ത്രണംവിട്ട് സ്‌കൂട്ടര്‍ മറിയുകയുമായിരുന്നുവെന്ന് ആശുപത്രിയില്‍ കഴിയുന്ന വിനീത് പറഞ്ഞു. പ്രദേശത്ത് കാട്ടുപന്നികളുടെ പരാക്രമം ജനങ്ങളെ ദുരിതത്തിലാഴ്ത്തിയിട്ടുണ്ട്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Youth, Injured, Scooter, Accident, Rajapuram, Youth injured in scooter accident
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?