വയനാട്ടില്‍ യുവാവ് വെടിയേറ്റു മരിച്ചു
വയനാട് (www.evisionnews.co): വയനാട്ടില്‍ യുവാവ് വെടിയേറ്റു മരിച്ചു. സ്വകാര്യ ബസ്, ടിപ്പര്‍ ഡ്രൈവറായ പുല്‍പ്പള്ളി കാപ്പിസെറ്റ് കന്നാരം പുഴയില്‍ കാട്ടുമാക്കേല്‍ നിധിന്‍ പത്മന്‍ (വര്‍ക്കി- 34) ആണ് മരിച്ചത്. ഇയ്യാളുടെ പിതൃസഹോദരന്‍ കാട്ടുമാക്കേല്‍ കിഷോറിനെ (55) ഗുരുതര പരുക്കുകളോടെ മേപ്പാടി വിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അയല്‍വാസിയായ പുളിക്കല്‍ ഷാര്‍ലി എന്നയാളാണ് വെടിവച്ചതെന്നാണ് സൂചന. ഇടത് നെഞ്ചിന് വെടിയേറ്റ നിധിന്‍ തല്‍ക്ഷണം മരിച്ചു. കിഷോറിന് വയറിനാണ് വെടിയേറ്റത്. നാടന്‍ തോക്കുപയോഗിച്ചാണ് വെടിവച്ചതെന്നാണ് അറിയുന്നത്. പ്രതി വനത്തിലേക്ക് രക്ഷപ്പെട്ടു. പുല്‍പ്പള്ളി പോലീസ് സ്ഥലത്തെത്തി.
Powered by Info News For You

Comments
Post a Comment