മ്യൂച്ചല്‍ ഫണ്ട് നിക്ഷേപം ഇനി മുതല്‍ വാട്‌സ് ആപ്പ് വഴിയും; സംവിധാനമൊരുക്കിയത് മോത്തിലാല്‍ ഓസ്വാള്‍ കമ്പനി

കൊച്ചി: (www.kvartha.com 29.05.2019) മ്യൂച്ചല്‍ ഫണ്ട് നിക്ഷേപം വാട്‌സ് ആപ്പ് വഴിയും. മ്യൂച്ചല്‍ ഫണ്ട് നടത്തിപ്പ് സ്ഥാപനം മോത്തിലാല്‍ ഓസ്വാള്‍ ആണ് വാട്‌സ് ആപ്പ് വഴി മ്യൂച്ചല്‍ ഫണ്ട് നിക്ഷേപം നടത്താനുള്ള സംവിധാനമൊരുക്കിയത്. കമ്പനിയുടെ ഇപ്പോഴുള്ള ഇടപാടുകാര്‍ക്കും പുതിയ ഇടപാടുകാര്‍ക്കും ഉപയോഗപ്പെടുത്താവുന്നതാണ്.

ഓണ്‍ലൈന്‍ പണമിടപാട് നടക്കുന്നതടക്കം രണ്ട് മിനിറ്റില്‍ കഴിയുമെന്നാണ് മോത്തിലാല്‍ ഓസ്വാള്‍ മേധാവി ആശിഖ് സോമയ്യ അറിയിച്ചത്. വാട്‌സ് ആപ്പ് ഇങ്ങനെ ഉപയോഗപ്പെടുത്തുന്നത് രാജ്യത്ത് ഇതാദ്യമായാണെന്നാണ് അദ്ധേഹം പറഞ്ഞത്. ഇതിന് വാട്‌സ് ആപ്പ് പണമിടപാട് സംവിധാനവുമായ 'വാട്‌സ് ആപ്പ് പേ'യുമായി ബന്ധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 Motilal Oswal AMC launches WhatsApp transaction platform, Kochi, News, Kerala, Business, Technology, Investment

വാട്‌സ് ആപ്പ് വഴി മ്യൂച്ചല്‍ ഫണ്ട് നിക്ഷേപം:

*കമ്പനിയുടെ ഫോണ്‍ നമ്പര്‍ 9372205812 ഉപയോക്താവ് ഫോണില്‍ സേവ് ചെയ്യുക.

*ആ നമ്പറിലേക്ക് വാട്‌സാപ്പില്‍ 'ഹായ്' എന്ന സന്ദേശം അയയ്ക്കുക.

*പാന്‍ വിവരങ്ങള്‍ നല്‍കുക. ഏത് ഫണ്ടില്‍ എത്ര തുക, എസ്‌ഐപിയാണോ ഒറ്റത്തവണ നിക്ഷേപമാണോ തുടങ്ങിയ കാര്യങ്ങള്‍ അറിയിക്കുക.

*അപ്പോള്‍ കമ്പനി പണമടയ്ക്കാനുള്ള ഓണ്‍ലൈന്‍ ലിങ്ക് മറുപടി സന്ദേശമായി അയയ്ക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Motilal Oswal AMC launches WhatsApp transaction platform, Kochi, News, Kerala, Business, Technology, Investment


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?