കൊടുംചൂടില്‍ കാര്‍ഷിക വിളകള്‍ കരിഞ്ഞുണങ്ങി: കര്‍ഷകന്‍ തൂങ്ങിമരിച്ചു
കാസര്‍കോട് (www.evisionnews.co): കടുത്ത വേനലില്‍ കാര്‍ഷികവിളകള്‍ കരിഞ്ഞുണങ്ങിയതില്‍ മനം നൊന്താണെന്ന് പറയുന്നു കര്‍ഷകനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ചട്ടഞ്ചാല്‍ മാച്ചിപ്പുറം മുങ്ങത്ത് കരുണാകരന്‍ നായരെ (63)യാണ് വീടിന് സമീപത്തെ ഷെഡ്ഡില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. കരുണാകരന്‍ നായര്‍ തെങ്ങ്, കവുങ്ങ് തുടങ്ങിയ കൃഷികള്‍ ചെയ്തുവരികയായിരുന്നു.
വേനല്‍ കടുത്തതോടെ ഇവ കരിഞ്ഞുണങ്ങി. ഇതിലുള്ള മനോവിഷമത്തിലാണ് തൂങ്ങിമരിച്ചതെന്ന് സംശയിക്കുന്നതായി ബന്ധുക്കള്‍ പറയുന്നു. ഭാര്യ: കാര്‍ത്യായനി. മക്കള്‍: സുധീഷ്, സുനിത. മരുമക്കള്‍: ശ്രുതി, മാധവന്‍. സഹോദരങ്ങള്‍: കൃഷ്ണന്‍, വിജയന്‍, മുരളി, പത്മാവതി, സരോജിനി, ശാരദ, ഇന്ദിര, ശാന്ത.
Powered by Info News For You

Comments
Post a Comment