റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് ഗൃഹനാഥന്‍ മരിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 24.05.2019) റോഡു മുറിച്ചു കടക്കുന്നതിനിടയില്‍ കാറിടിച്ച് ഗൃഹനാഥന്‍ മരിച്ചു. മാണിക്കോത്തെ എം പി കുഞ്ഞബ്ദുല്ല ഹാജി (60)യാണ് മരിച്ചത്. മുസ്ലിം ലീഗ് മാണിക്കോത്ത് ശാഖാ ജനറല്‍ സെക്രട്ടറി, ഉദുമ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ട്രഷറര്‍, മണ്ഡലം വൈറ്റ് ഗാര്‍ഡ് ക്യാപ്റ്റന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. മാണിക്കോത്ത് മുസ്ലിം ജമാഅത്ത് മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്നു.

വ്യാഴാഴ്ച രാത്രി 8.15 മണിയോടെ മാണിക്കോത്ത് മസ്ജിദിന് മുന്‍വശത്ത് വെച്ചാണ് അപകടമുണ്ടായത്. റോഡ് മുറിച്ചുകടക്കുന്നതിനിടെ കുഞ്ഞബ്ദുല്ല ഹാജിയെ കാഞ്ഞങ്ങാട് നിന്നും കാസര്‍കോട്ടേക്ക് പോവുകയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുഞ്ഞബ്ദുല്ലയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നിര്‍ത്താതെ ഓടിച്ചുപോയ കാര്‍ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടി.

ദീര്‍ഘകാലമായി ഷാര്‍ജയില്‍ ബിസിനസ് നടത്തിവരികയായിരുന്നു. ഭാര്യ: ഖദീജ. ഏക മകന്‍ ഷാഫി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kanhangad, Top-Headlines, Accidental-Death, Man died in Car accident
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?