സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവര്‍ക്ക് മര്‍ദനം
കാസര്‍കോട് (www.evisionnews.co): സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവര്‍ക്ക് മര്‍ദനം. കാസര്‍കോട് നിന്നും കാഞ്ഞങ്ങാട് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവര്‍ പൊയിനാച്ചി പറമ്പ് സ്വദേശി മണികണ്ഠ (34)നെയാണ് മര്‍ദ്ദിച്ചത്. ബസിന്റെ പിറകില്‍ ഉണ്ടായിരുന്ന കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചാണ് മൂന്നംഗ സംഘം ബസിനെ പിന്‍തുടര്‍ന്ന് ഡ്രൈവറെ അക്രമിച്ചത്. ഞായറാഴ്ച്ച ഉച്ചയോടെ പരവനടുക്കം, കോട്ടരുവം കെഎസ്ടിപി പാതയിലാണ് സംഭവം. സംഭവത്തില്‍ മണികണ്ഠന്‍ പോലീസില്‍ പരാതി നല്‍കി.
Powered by Info News For You

Comments
Post a Comment