മോദിക്ക് കര്‍ഷകരേക്കാള്‍ ഇഷ്ടം സെലിബ്രിറ്റികളെയോ? സെലിബ്രിറ്റികളുടെ കല്യാണത്തിന് പോകും മുമ്പ് മോദി ആദ്യം കാണേണ്ടത് കര്‍ഷകരെയെന്ന് തേജസ്വി യാദവ്
പാറ്റ്‌ന: (www.kvartha.com 01.05.2019) സെലിബ്രിറ്റികളുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കുന്നതിനു മുമ്പ് നരേന്ദ്രമോദി സന്ദര്‍ശിക്കേണ്ടത് രാജ്യത്തെ കര്‍ഷകരെയാണെന്ന് ആര്‍ ജെ ഡി നേതാവ് തേജസ്വി യാദവ്. നരേന്ദ്രമോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരിക്കാന്‍ അനുയോജ്യനല്ല കാരണം താനിരിക്കുന്ന പദവിയുടെ മഹത്വം സംരക്ഷിക്കാന്‍ അദ്ദേഹത്തിന് കഴിയുന്നില്ല. തന്റെ കുടുബത്തെ അപമാനിക്കുന്നതിന് വേണ്ടിയല്ല പകരം രാജ്യത്തിന് പ്രയോജനമുള്ള കാര്യങ്ങള്‍ക്കുവേണ്ടി പ്രധാനമന്ത്രി സംസാരിക്കണം. ബീഹാറിലെ കര്‍ഷകര്‍ക്കായുള്ള പ്രത്യേക പാക്കേജുകള്‍, തൊഴിലില്ലായ്മ പരിഹരിക്കാനുള്ള മര്‍ഗങ്ങള്‍, ദാരിദ്ര്യ നിര്‍മ്മാര്‍ജനം തുടങ്ങിയ കാര്യങ്ങളെ കുറിച്ച് കേള്‍ക്കാനാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത് തേജസ്വി യാദവ് പറഞ്ഞു. പാറ്റ്‌നയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം
)
Keywords: National, News, Narendra Modi, Farmers, Prime Minister, wedding, Modi must first visit farmers before going to celebrity wedding; Thejasvi Yadav.

Powered by Info News For You

Comments
Post a Comment