ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക പീഡനാരോപണം അന്വേഷണ കമ്മീഷന്‍ തള്ളിയ സംഭവത്തില്‍ പ്രതിഷേധവുമായി വനിതാ കൂട്ടായ്മ
ന്യൂ ഡല്‍ഹി: (www.kvartha.com 07.05.2019) ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണ പരാതി തള്ളിയതിന് എതിരെ കോടതിക്ക് മുന്നില്‍ വനിതാ കൂട്ടായ്മയുടെ പ്രതിഷേധം. പ്രതിഷേധിച്ചവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയും കോടതിയുടെ സുരക്ഷ ശക്തമാക്കുകയും ചെയ്തു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്‌ക്കെതിരെ യുവതി ഉന്നയിച്ച ലൈംഗികാരോപണ പരാതി ആഭ്യന്തര അന്വേഷണ സമിതി തള്ളിയ സാഹചര്യത്തിലാണ് പ്രതിഷേധമുയര്‍ന്നത്.
സമിതിയുടെ റിപ്പോര്‍ട്ടിനെതിരെ വനിതാ സംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തരും അടങ്ങിയ വാട്‌സ്ആപ്പ് ഗ്രൂപ്പാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. ഒരു വിഭാഗം അഭിഭാഷകരും പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തി.
ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ആഭ്യന്തര അന്വേഷണ സമിതിയാണ് പരാതി തള്ളിയത്. മുന്‍ കോടതി ജീവനക്കാരി കൂടിയായ യുവതി ചീഫ് ജസ്റ്റിസിന് എതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് സമിതി കണ്ടെത്തി. നേരത്തേ തന്നെ യുവതി അന്വേഷണ സമിതിയില്‍ വിശ്വാസമില്ലെന്ന് അഭിപ്രായപ്പെട്ടിരുന്നു. കൂടാതെ അന്വേഷണവുമായി സഹകരിക്കുന്നതില്‍ നിന്ന് ആദ്യ ഘട്ടത്തില്‍ പിന്‍മാറിയിരുന്നു. ഇത് കണക്കിലെടുത്താണ് വനിതാ കൂട്ടായ്മ പ്രതിഷേധവുമായി എത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Women's group protest, New Delhi, News, National, Arrest, Court, Supreme Court of India, Police.

Powered by Info News For You

Comments
Post a Comment