സി.ബി.ഐ.എസ് യൂണിയന്‍ ലോഗോ പ്രകാശനം ചെയ്തു

ദുബൈ (www.evisionnews.co): പുതുതായി നിലവില്‍വന്ന സി.ബി.ഐ.എസ് യൂണിയന്റെ ലോഗോ പ്രകാശനം ദേരയിലെ പേള്‍ ക്രീക്ക് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച 'മജ്‌ലിസേ ഇഹ്തിറാം' ഗുരുശിഷ്യ സംഗമ വേദിയില്‍ ഹാദിയ ദുബൈ ചാപ്റ്റര്‍ പ്രതിനിധിയും സിബിഐഎസ് അധ്യാപകനുമായ ജലീല്‍ ഹുദവി നിര്‍വഹിച്ചു. 

ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയുടെ പൂര്‍വ്വ വിദ്യാര്‍ത്ഥി വിംഗായ ഹാദിയയുടെ ദുബായ് ചാപ്റ്ററിന് കീഴില്‍ നടക്കുന്ന പഠന കോഴ്‌സാണ് സിബിഐഎസ്. ഇസ്ലാമികവും ഭൗതീകവുമായ പാഠ്യവിഷയങ്ങളോടൊപ്പം സാമൂഹികമായും സംഘടനാപരവുമായ നേതൃപാടവത്തിലേക്കും വിദ്യാര്‍ത്ഥികളെ ഉയര്‍ത്തിക്കൊണ്ട് വരുന്ന ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ബൃഹത്തായ പാഠ്യപദ്ധതിയാണ് സിബിഐഎസ്. നാലുവര്‍ഷം മുമ്പ് ആരംഭിച്ച പ്രസ്തുത കോഴ്‌സ് ഇന്ന് അഞ്ചാം ബാച്ചിലേക്ക് എത്തിനില്‍ക്കുകയാണ്. ഒരു വര്‍ഷം പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനമായി രണ്ടുവര്‍ഷം നീണ്ടുനില്‍ക്കുന്ന സിബിഐഎസ് അഡ്വാന്‍സ് കോഴ്‌സും ഹാദിയയുടെ മേല്‍നോട്ടത്തില്‍ നടന്നുവരുന്നു.

വിവിധ ജില്ലക്കാരായ സിബിഐഎസ് വിദ്യാര്‍ത്ഥികളെ കോര്‍ത്തിണക്കി രൂപീകരിച്ച വിദ്യാര്‍ത്ഥി വിംഗാണ് സിബിഐഎസ് യൂണിയന്‍. ഗുരുശിഷ്യ സംഗമത്തില്‍ സി ബി ഐ എസ് അധ്യാപകനായ കമാലുദ്ദീന്‍ ഹുദവി 21 അംഗ യൂണിയനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഭാരവാഹികള്‍: ടി.എം ഷമീര്‍ വടക്കേകാട് (ചെയര്‍), ജി.എസ് ഇബ്രാഹിം, സുബൈര്‍ (വൈസ് ചെയര്‍), ഹിലാല്‍ (ജന. സെക്ര), സി.എ നൗഫല്‍ (വര്‍കി. കണ്‍), സത്താര്‍ നാരംപാടി (പ്രോഗ്രാം കോഡി) അനസ് (അസി. േേകാഡി), ജലീല്‍ (ട്രഷ), ഇബ്രാഹിം ഐപിഎം (മീഡിയ), അസീസ് കമാലിയ, സിദ്ദീഖ് സിഎംസി, നസീറുദ്ദീന്‍ ടി.വി.എം, ജംഷീദ് അഡുക്കം, യൂസുഫ് കാലടി, മുഹമ്മദ് അലി, റായീന്‍ കുട്ടി, ഷാനവാസ്, അന്‍വര്‍, റഫീഖ് എതിര്‍ത്തോട്, നൗഫല്‍ മാടത്തോടി, ജാഅ്ഫര്‍, കെവി കരുവാരക്കുണ്ട് (പ്രവര്‍ത്തക സമിതി അംഗങ്ങള്‍).


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?