തിരുവനന്തപുരത്തെ എന്റെ വീട്ടില്‍ പട്ടിയുണ്ട്, മാലിന്യം ബാക്കി വന്നാല്‍ പന്നി ഫാമില്‍ എത്തിക്കും ; കാസര്‍കോട്ട് മാലിന്യത്തില്‍ വരെ ജാതിയും മതവും ഉണ്ടെന്ന കാസര്‍കോട് ജില്ലാ കലക്ടര്‍ക്കെതിരെ ഫേസ് ബുക്ക് പോസ്റ്റുമായി മുന്‍ എം എസ് എഫ് നേതാവ് കരിം കുണിയ രംഗത്ത്

കാസര്‍കോട്: (www.kvartha.com 21.05.2019) കാസര്‍കോട്ടെ മാലിന്യ പ്രശ്‌നത്തില്‍ പോലും ജാതിയും മതവും ഉണ്ടെന്ന കാസര്‍കോട് ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബുവിന്റെ അഭിപ്രായ പ്രകടനം കാസര്‍കോട്ട് വിവാദമായതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലും പ്രതിഷേധം ശക്തമായി.

കഴിഞ്ഞദിവസം കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ഈ വാകമരച്ചോട്ടില്‍ ഫേസ്ബുക്ക് കൂട്ടായ്മയുടെ 'കലാപം-2' സാഹിത്യ ക്യാമ്പില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് ജില്ലയിലെ മാലിന്യ പ്രശ്നത്തില്‍ മതവും ജാതിയുമുണ്ടെന്ന വിവാദ പരാമര്‍ശം കലക്ടര്‍ നടത്തിയത്.

Kareem Kuniya Facebook post against Kasaragod District Collector, kasaragod, Facebook, Post, Controversy, Criticism, Trending, Kerala, Humor

തിരുവനന്തപുരത്തെ എന്റെ വീട്ടില്‍ പട്ടിയുണ്ടെന്നും, വീട്ടില്‍ അധികം വരുന്ന ഭക്ഷണ മാലിന്യങ്ങള്‍ പട്ടിക്ക് നല്‍കുമെന്നും കൂടുതലുണ്ടെങ്കില്‍ അത് പന്നി ഫാമിലെത്തിക്കുമെന്നും കലക്ടര്‍ പരിപാടിയിലെ ചര്‍ച്ചയില്‍ പറയുന്നുണ്ട്. ഇതിനെതിരെയാണ് മുന്‍ എം എസ് എഫ് ജില്ലാ പ്രസിഡന്റ് കൂടിയായിരുന്ന കരീം കുണിയ വിമര്‍ശനവുമായി രംഗത്തെത്തിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

#പട്ടിയും -പന്നിയും ,
പിന്നെ
#കാസര്‍കോട് ജില്ലാ-കലക്ടറും

ഇക്കൂട്ടത്തില്‍ പെട്ട ചില ഏമാന്മാരാണ് കാസര്‍കോടിന്റെ ശാപം. കലക്ടറേറ്റില്‍ നിന്ന് തന്നെയാണ് ശുദ്ധി കലശം തുടങ്ങേണ്ടത്.. മാലിന്യത്തില്‍ അല്ല മതമുള്ളത് . കാസര്‍കോട് ജില്ലാ കലക്ടറെപ്പോലെ മനസ്സില്‍ മാലിന്യമുള്ള ചിലരുണ്ട് .പട്ടിക്കും പന്നിക്കും വാസമൊരുക്കാന്‍ പറ്റിയ സ്ഥലവും അത്തരക്കാരുടെ മനസ്സും ശരീരവുമാണ്.

കാസര്‍കോട് ഗവണ്‍മെന്റ് കോളജ് അധ്യാപകനായിരുന്ന എന്റെ ഗുരുനാഥന്‍ നരേന്ദ്രനാഥ് സാറിനെ കുറിച്ച് താങ്കള്‍ക്ക് എന്തറിയാം ? നിങ്ങള്‍ക്ക് ഒരു ചുക്കും അറിയില്ല കലക്ടര്‍ .

കാസര്‍കോട് ജില്ലയിലെ കോളജ് പ്രിന്‍സിപ്പാള്‍മാരെ കുറിച്ച് മോശമായ വിശേഷണം നടത്തി ' ഞാന്‍ സംഭവമാണ് ' എന്ന് തള്ള് നടത്തുമ്പോള്‍ നിങ്ങളെക്കാള്‍ നൂറിരട്ടി ആ അധ്യാപകരെ നെഞ്ചിലേറ്റി ജീവിക്കുന്ന പതിനായിരക്കണക്കിന് അവരുടെ ശിഷ്യരുണ്ട് കാസര്‍കോട് ജില്ലയില്‍ എന്നതും നിങ്ങള്‍ മറന്നു പോയി . അവരുടെ മനസ്സില്‍ നിങ്ങള്‍ ഏല്പിച്ച മുറിവ് മാറ്റാന്‍ നിങ്ങളുടെ കയ്യില്‍ മരുന്നുണ്ടോ സര്‍ ?

മാന്യമായ ഭാഷ ഉപയോഗിക്കാന്‍ പോലും കൂട്ടാക്കാത്ത താങ്കള്‍ക്ക് ഡോക്ടറേറ്റും സിവില്‍ സര്‍വീസും അലങ്കാരമല്ല , അപമാനമാണ് . കയ്യടിക്കാന്‍ കുറേ ആരാധകര്‍ മുന്നില്‍ ഇരുന്നപ്പോള്‍ കത്തിക്കയറിയ താങ്കളോട് പ്രിയപ്പെട്ട സന്തോഷേട്ടന്‍ മുഖത്തു നോക്കി ചിലത് പറഞ്ഞപ്പോള്‍ വിളറി രക്തം വറ്റിപ്പോയത് എന്തുകൊണ്ടാണ് സര്‍ ...?

കലക്ടറേറ്റില്‍ നിങ്ങള്‍ പറയുന്നത് കേട്ട് തല കുലുക്കി നില്‍ക്കുന്ന കീഴുദ്യോഗസ്ഥരെ നിങ്ങള്‍ കണ്ടിട്ടുണ്ടാകും . ആ ഇനത്തില്‍ പെട്ടവരെ മാത്രമേ അങ്ങ് കണ്ടിട്ടുണ്ടാകൂ . കാസര്‍കോട് ജനത നിങ്ങളുടെ വഷളത്തരവും തള്ളും നിറഞ്ഞ മാലിന്യം തിന്നാനുള്ള പട്ടിയും പന്നിയും അല്ല എന്നത് ഓര്‍ത്താല്‍ നിങ്ങള്‍ക്കും നന്ന് .

പഞ്ചായത്ത് പ്രസിഡന്റ്

മുന്‍സിപ്പല്‍ ചെയര്‍മാന്‍ ഉള്‍പ്പെടുന്ന ജനപ്രതിനിധി സമൂഹത്തെ കുറിച്ച് അങ്ങ് പുച്ഛത്തോടെ പറഞ്ഞല്ലോ .. അങ്ങയ്ക്കു വിശ്വാസമുണ്ടോ , ആയുഷ്‌കാലം മുഴുവന്‍ അങ്ങ് കലക്ടര്‍ പദവിയില്‍ ഇരിക്കും എന്ന് ?

മാഫിയകളെ കുറിച്ച് പറയുന്നത് കേട്ടു . നാണമുണ്ടോ സര്‍ . ഇത്തിരി ഉളുപ്പ് എങ്കിലും ഉണ്ടായിരുന്നെങ്കില്‍ നിങ്ങള്‍ അങ്ങനെ സംസാരിക്കുമായിരുന്നോ ?

കാസര്‍കോട് ജില്ലയില്‍ പുതിയ തലമുറയെ , വിദ്യാര്‍ത്ഥികളെ ലക്ഷ്യം വെച്ച് അനുദിനം വളരുന്ന കഞ്ചാവ് മാഫിയക്ക് എതിരെ ഒരു ഓപ്പറേഷന്‍ നടത്താന്‍ താങ്കള്‍ക്ക് കഴിഞ്ഞോ ?

മണല്‍ , ചാരായ മാഫിയ അങ്ങയുടെ ഓഫീസിന്റെയും വസതിയുടെയും മുന്നില്‍ കൂടി പറന്നു നടക്കുമ്പോള്‍ ചെറുവിരല്‍ അനക്കാന്‍ കഴിയാത്ത താങ്കള്‍ കുളം കുഴിച്ച കഥ പറഞ്ഞു ഞെളിയരുത് സര്‍ ..

അങ്ങ് ഇന്‍ഡോര്‍ സ്റ്റേഡിയം എന്നും പറഞ്ഞ് വാചാലമാകുന്നതും പലരെയും പുച്ഛിക്കുന്നതും കണ്ടു . ഗെയില്‍ പൈപ്പ് ലൈന്‍ വലിച്ചതും , സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് കുഴി ഉണ്ടാക്കി സമീപത്തെ വീടുകള്‍ തകര്‍ന്നു പോയ കുറേ പാവങ്ങള്‍ അങ്ങയുടെ സമക്ഷം പരാതി പറയാന്‍ വന്നിരുന്നു .

ആ അപേക്ഷ അങ്ങയുടെ മേശപ്പുറത്തു കിടപ്പുണ്ട് . താങ്കള്‍ എന്ത് നടപടിയാണ് സര്‍ കൈകൊണ്ടത് . ആ പാവങ്ങളെ പൊട്ടന്മാരാക്കി ഗെയില്‍ അധികാരികള്‍ക്ക് ഓശാന പാടിയതല്ലാതെ .. അവര്‍ക്ക് തകര്‍ന്നു പോയ വീടിന്റെ ചോര്‍ച്ചയെങ്കിലും ഈ മഴക്കാലം വരും മുന്‍പ് അടച്ചു കൊടുക്കൂ സര്‍ .

ജോസഫ് അലക്സ്സ് ആകാന്‍ ഷോ മാത്രം പോര സര്‍ . ഇത്തരം പാവങ്ങളുടെ കണ്ണീര്‍ കൂടി കാണാന്‍ മനസ്സുണ്ടാകണം .

റീ പോളിംഗ് നടക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് ജോലി ഉണ്ടാവും . ആ ജോലി ചെയ്യാനാണല്ലോ താങ്കള്‍ക്ക് ഞങ്ങളുടെ നികുതിപണത്തില്‍ നിന്നും ശമ്പളം തരുന്നത് . അത് വലിയ ആനക്കാര്യം പോലെ പെരുപ്പിച്ചു പറഞ്ഞു നടക്കുന്നതും മോശമാണ് സര്‍ . ശമ്പളം വാങ്ങിയാല്‍ ജോലി ചെയ്യണം .അത് നാട്ടു നടപ്പാണ് . അത് കലക്ടറേറ്റില്‍ ആയാലും പന്നി ഫാമില്‍ ആയാലും അങ്ങിനെയാണ് ..

കഴിഞ്ഞ ദിവസം ഒരു പത്ര വാര്‍ത്ത കണ്ടിരുന്നു . ജില്ലയിലെ വിദ്യാഭ്യാസ പ്രശ്‌നം സംബന്ധിച്ച് പരാതി പറയാന്‍ അങ്ങയുടെ അടുക്കല്‍ വന്ന ഒരു കൂട്ടം വിദ്യാര്‍ത്ഥി നേതാക്കളോട് ഇടപെടില്ല എന്ന് പറഞ്ഞതായി കണ്ടു . അല്ല സര്‍ , അങ്ങേയ്ക്ക് ഇടപെടാന്‍ താല്പര്യമുള്ള വിഷയം പട്ടി-പന്നി വളര്‍ത്തല്‍ മാത്രമാണോ ...?

അങ്ങ് യൂണിവേഴ്‌സിറ്റി കലോത്സവങ്ങളില്‍ നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് എന്നറിയാം . ആ കോളജ് കാലം കഴിഞ്ഞില്ലേ സര്‍ . ഞങ്ങളുടെ മുന്നില്‍ അഭിനയിച്ചു ഓവര്‍ ആക്കല്ലേ .. അഭിനയിക്കാന്‍ അറിയാതെ 'അറിയാം' എന്ന് നടിക്കുന്ന ചില കോമാളി വേഷക്കാര്‍ രംഗത്ത് വരുമ്പോള്‍ ജനം കൂവും . ചിലപ്പോള്‍ സഹികെട്ടാല്‍ ചീമുട്ടയും ചെരുപ്പും എറിഞ്ഞെന്നും വരും .സാറിനും അതൊക്കെ അറിയാവുന്നതല്ലേ ...

എന്ന് ,

വീട്ടില്‍ പട്ടി വളര്‍ത്താത്ത ,
പട്ടി കടിച്ചു വളര്‍ത്തുന്ന പശു പേ ഇളകി മരിക്കുന്നത് കാണേണ്ടി വന്ന, ഒരു ഹതഭാഗ്യനായ കാസര്‍കോട് ജില്ലക്കാരന്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kareem Kuniya Facebook post against Kasaragod District Collector, kasaragod, Facebook, Post, Controversy, Criticism, Trending, Kerala, Humor.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?