കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എമാരെ വീണ്ടും റിസോര്‍ട്ടില്‍ ഒളിപ്പിക്കേണ്ട അവസ്ഥ; ഓപ്പറേഷന്‍ കമലയ്ക്ക് നീക്കം, രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തി; അട്ടിമറി നീക്കം ശക്തം
ബെംഗളൂരു: (www.kvartha.com 26.05.2019) കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എമാരെ വീണ്ടും റിസോര്‍ട്ടില്‍ ഒളിപ്പിക്കേണ്ട അവസ്ഥ. ഓപ്പറേഷന്‍ കമലയ്ക്ക് നീക്കം ശക്തമായി. ഇടഞ്ഞുനില്‍ക്കുന്ന രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഞായറാഴ്ച ബിജെപി നേതാക്കളെ കണ്ട് ചര്‍ച്ച നടത്തി. രമേശ് ജാര്‍ക്കിഹോളി, ഡോ. സുധാകര്‍ എന്നീ എംഎല്‍എമാരാണ് ചര്‍ച്ച നടത്തിയത്.
ബിജെപിയിലേക്ക് കൂടുമാറിയ പഴയ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ എസ് എം കൃഷ്ണയുമായിട്ടായിരുന്നു എംഎല്‍എമാരുടെ ചര്‍ച്ച. ഈ കൂടിക്കാഴ്ചയില്‍ പ്രമുഖ ബിജെപി നേതാവ് ആര്‍ അശോകും പങ്കെടുത്തു. എസ് എം കൃഷ്ണയുടെ വസതിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ യെദ്യൂരപ്പയും പങ്കെടുത്തതായാണ് റിപ്പോര്‍ട്ട്.
എന്നാല്‍, പാര്‍ട്ടി കാര്യങ്ങള്‍ ചര്‍ച്ചചെയ്യാനായി താന്‍ എസ് എം കൃഷ്ണയെ കാണാന്‍ എത്തിയതാണെന്നും അല്ലാതെ തനിക്ക് ജാര്‍ക്കിഹോളിയുമായോ സുധാകറുമായോ സൗഹൃദം പോലുമില്ലെന്നും അശോക് പ്രതികരിച്ചു. രാഷ്ട്രീയം ചര്‍ച്ച ചെയ്തില്ലെന്നും എസ് എം കൃഷ്ണയെ കണ്ട് 25 സീറ്റും നേടിയ ബിജെപി വിജയത്തില്‍ അഭിനന്ദിക്കാനാണ് എത്തിയതെന്നുമായിരുന്നു ജാര്‍ക്കിഹോളിയുടെ പ്രതികരണം.

Keywords: National, News, Karnataka, Congress, MLA, BJP, Meeting, Politics, Lok Sabha, Election, Amid Congress-JDS coalition turmoil, 2 Karnataka Congress MLAs meet BJP's SM Krishna.
Powered by Info News For You

Comments
Post a Comment